ധനകാര്യ മന്ത്രാലയം

കോവഡിനെ നേരിടാൻ ഇന്ത്യ ഏഷ്യൻ ഡവലപ്‌മെന്റ്‌ ബാങ്കുമായി (എഡിബി) 1.5 ബില്യൺ ഡോളർ വായ്‌പകരാർ ഒപ്പിട്ടു

Posted On: 28 APR 2020 4:50PM by PIB Thiruvananthpuram


കൊറോണ വൈറസ് രോഗം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പ്രയത്നങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും (എഡിബി) 1.5 ബില്യൺ ഡോളർ വായ്പകരാർ ഒപ്പിട്ടു. രോഗവ്യാപനം തടയുന്നതിനും, പ്രതിരോധത്തിനും, സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പരിരക്ഷ നൽകുന്നതിനുമാണ്വായ്.

എഡിബിയുടെ കോവിഡ് -19 ആക്റ്റീവ് റെസ്പോൺസ് ആന്റ് എക്സ്പെൻഡിച്ചർ സപ്പോർട്ട് പ്രോഗ്രാമിന്റെ (CARES പ്രോഗ്രാം) ഭാഗമായി എഡിബിയുടെ കൺട്രി ഡയറക്ടർ കെനിചി യോകോയാമയും കേന്ദ്രധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി (ഫണ്ട് ബാങ്കും ഡി ബിയും), ശ്രീ സമീർ കുമാർ ഖാരെയുമാണ്വായ്പാ കരാറിൽ ഒപ്പിട്ടത്‌.

കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ അടിയന്തിര നടപടികൾക്ക് ഡി ബി നൽകിയ സമയോചിതമായ സഹായത്തിന് ശ്രീ ഖാരെ നന്ദി പറഞ്ഞു. കോവിഡ്പരിശോധനയും നിയന്ത്രണവും ചികിത്സസംവിധാനങ്ങൾക്കുമുള്ള ശേഷി അതിവേഗം വർദ്ധിപ്പിക്കുന്നതിനും ദരിദ്രരും ദുർബലരുമായ സ്ത്രീകൾ ഉൾപ്പടെ 800 ദശലക്ഷത്തിലധികം പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ സംരക്ഷിക്കുന്നതിനുമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 2020 ഏപ്രിൽ 9-ന്കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യമേഖലയിലെ ഇന്ത്യയുടെ അടിയന്തിര ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എഡിബിയുടെ പ്രതിജ്ഞാബദ്ധത എഡിബി പ്രസിഡന്റ്മസാത്സുഗു അസകവ അറിയിച്ചിരുന്നു. ലഭ്യമായ എല്ലാ സാമ്പത്തിക സാധ്യതകളും ആരാഞ്ഞുകൊണ്ട്രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പുനസ്ഥാപിക്കുന്നതിനും സർക്കാരിന്റെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആദ്യ പിന്തുണയാണ്കെയർസ് പ്രോഗ്രാമിന്റെ സഹായം.


സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും വളർച്ച വീണ്ടെടുക്കലിനും ഭാവിയിലെ പ്രത്യാഘാതങ്ങൾ പ്രതിരോധിക്കുന്നതിനുമായി കെയർസ് പ്രോഗ്രാമിന്റെ ഭാഗമായി തന്നെ എഡിബി കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്.



(Release ID: 1619021) Visitor Counter : 302