പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ശ്രീ ജോക്കോ വിദോദോയും  ടെലഫോണില്‍ ആശയവിനിമയം നടത്തി

Posted On: 28 APR 2020 3:27PM by PIB Thiruvananthpuram

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ശ്രീ ജോക്കോ വിദൊദൊയുമായി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലഫോണില്‍ ആശയവിനിമയം നടത്തി. മേഖലയിലെയും ലോകത്തെയും കോവിഡ് 19 വ്യാപനത്തേക്കുറിച്ച് രണ്ടു നേതാക്കളും സംസാരിച്ചു.

ഇന്തോനേഷ്യയ്ക്ക് ഔഷധ ഉത്പന്നങ്ങൾ  ലഭ്യമാക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. മരുന്നുകളുടെും മറ്റ് സാധനങ്ങളുടെയും വിതരണത്തില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. 

രണ്ടു രാജ്യങ്ങളിലും  ജീവിക്കുന്ന തങ്ങളുടെ പൗരരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ഉറപ്പാക്കുവാനായി  രണ്ടു രാജ്യങ്ങളും തുടർച്ചയായി ബന്ധപ്പെടും. 

ഇന്ത്യയുടെ വിപുലമായ അയല്‍പക്ക സൗഹൃദത്തില്‍ ഇന്തോനേഷ്യ പ്രധാനപ്പെട്ട ഒരു സമുദ്ര പങ്കാളിയാണ് എന്ന വസ്തുത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്ത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിനു സഹായകമാകും.

പ്രസിഡന്റ് വിദൊദൊക്കും  ഇന്തോനേഷ്യയിലെ സൗഹൃദകാംക്ഷികളായ ജനതയ്ക്കും പ്രധാനമന്ത്രി വിശുദ്ധ റദമാന്‍ ആശംസകള്‍ അറിയിച്ചു.

****



(Release ID: 1618977) Visitor Counter : 185