പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സിയൻ ലൂങ്ങും ടെലിഫോണില്‍ ആശയവിനിമയം നടത്തി.

Posted On: 24 APR 2020 2:08PM by PIB Thiruvananthpuram



സിംഗപ്പൂര്‍ പ്രധാനമന്ത്രി ആദരണീയനായ ലീ സിയൻ ലൂങ്ങുമായി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഏപ്രില്‍ 23നു ടെലിഫോണില്‍ ആശയവിനിമയം നടത്തി.

കൊവിഡ് 19 പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യപരവും സാമ്പത്തികവുമായ വെല്ലുവിളികളേക്കുറിച്ച് ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവച്ചു. രോഗവ്യാപനവും അതിന്റെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടാനും തങ്ങളുടെ രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികളേക്കുറിച്ച് ഇരുവരും പരസ്പരം അറിയിച്ചു.

മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം നിലനിര്‍ത്തുന്നതിന് സാധ്യമായ മുഴുവന്‍ പിന്തുണയും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. സിംഗപ്പൂരിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. കൊവിഡ് 19 ഉയര്‍ത്തുന്ന ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ ധാരണയിലെത്തി.

നിലവിലെ പ്രതിസന്ധിയില്‍ സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് ആരോഗ്യവും നന്മയും പ്രധാനമന്ത്രി ആശംസിച്ചു.

***



(Release ID: 1617794) Visitor Counter : 164