ന്യൂനപക്ഷകാര്യ മന്ത്രാലയം
'മതേതരത്വവും സൗഹാർദവും' ഇന്ത്യക്കും ഇന്ത്യക്കാർക്കു ഒരു രാഷ്ട്രീയ ഫാഷൻ അല്ല, മറിച്ച് അത് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം : കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി
Posted On:
21 APR 2020 1:44PM by PIB Thiruvananthpuram
ഇന്ത്യക്കും ഇന്ത്യക്കാർക്കും മതേതരത്വവും സൗഹാർദ്ദവും രാഷ്ട്രീയ ഫാഷൻ അല്ല, മറിച്ചു് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം ആണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സംസ്കാരവും പ്രതിബദ്ധതയും രാജ്യത്തെ നാനാത്വത്തിലെ ഏകത്വത്തിൻ്റെ ചരടിൽ ഒന്നിപ്പിക്കുന്നു.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ രാജ്യത്തെഎല്ലാ പൗരന്മാരുടെയും ഭരണഘടനാപരവും സാമൂഹികവും മതപരവുമായ അവകാശങ്ങൾ ഇന്ത്യയുടെ ഭരണഘടനാപരവും ധാർമികവുമായ ഉറപ്പാണ്- മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരു സാഹചര്യത്തിലും നമ്മുടെ നാനാത്വത്തിലെ ഏകത്വത്തിൻ്റെ കരുത്ത് ദുർബലപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഗൂഡാലോചനയിൽ ഇപ്പോഴും സജീവമായ അത്തരം നിഷേധാത്മക ശക്തികളെക്കുറിച്ച് ജാഗ്രത തുടരണം. അവരുടെ ദുരുദ്ദേശ്യപരമായ കുപ്രചരണ പരിപാടികൾക്കെതിരേ നാം കൂട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
വ്യാജവിവരങ്ങൾ പരത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഏതുതരം വ്യാജവാർത്തയോടും ഗൂഡാലോചനകളോടും ജാഗ്രത പാലിക്കണം എന്ന് ശ്രീ. നഖ് വി പറഞ്ഞു. രാജ്യത്തെ മുഴുവൻ പൗരരുടെയും സുരക്ഷക്കും നന്മക്കും വേണ്ടിയാണ് അധികൃതർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ഊഹാപോഹങ്ങളും ഗൂഡാലോചനകളും കൊറോണയ്ക്ക് എതിരായ പോരാട്ടം ദുർബലപ്പെടുത്തുക എന്ന നീച ലക്ഷ്യത്തോടെയാണ്. ഏതു തരത്തിലുള്ള ഊഹങ്ങളും കുപ്രചരണങ്ങളും ഗൂഢാലോചനയും പരാജയപ്പെടുത്തി കൊറോണ വിരുദ്ധ പോരാട്ടം വിജയിപ്പിക്കാൻ നാം ഒന്നിച്ചു നിൽക്കുക തന്നെ വേണം. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, ജാതിയുടെയും മതത്തിൻ്റെയും പ്രാദേശികതയുടെയും എല്ലാ അതിർ വരമ്പുകളും മറികടന്ന് രാജ്യം ഒന്നാകെ കൊറോണ വിരുദ്ധ പോരാട്ടത്തിൽ ഒന്നിച്ചിരിക്കുന്നു.
റമദാൻ കാലത്ത് വിശ്വാസികൾ വീടിനുള്ളിൽ കഴിയും
ഏപ്രിൽ 24ന് ആരംഭിക്കുന്ന വിശുദ്ധ റമദാൻ മാസത്തിലെ പ്രാർത്ഥനകളും മറ്റ് മതപരമായ അനുഷ്ഠാനങ്ങളും വീടുകൾക്കുള്ളിൽത്തന്നെ നിർവഹിക്കും എന്ന് മുഴുവൻ മുസ് ലിം സമുദായ നേതാക്കളും ഇമാമുമാരും സാമൂഹിക സംഘടനകളും മുസ് ലിം സംഘടനകളും കൂട്ടായ തീരുമാmമെടുത്തതായി ശ്രീ നഖ് വി പറഞ്ഞു.
രാജ്യത്തെ 30 ൽപ്പരം സംസ്ഥാന വഖഫ് ബോർഡുകളും മുസ് ലിം സമുദായ സംഘടനകളും സാമൂഹിക സംഘടകളുമായി ഏകോപിച്ച് വിശുദ്ധ റമദാനിൽ ലോക് ഡൗൺ ചട്ടങ്ങളും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും സത്യസന്ധമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ശ്രമം തുടങ്ങിയതായി ശ്ര നഖ് വി പറഞ്ഞു.രാജ്യം ഒന്നടങ്കം കൊവിഡ് പകർച്ചവ്യാധിക്ക് എതിരായ പോരാട്ടത്തിലാണ്.
വിശുദ്ധ റമദാനിൽ ലോക് ഡൗൺ, സാമൂഹിക അകലം പാലിക്കൽ നടപടികൾ ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞയാഴ്ച ശ്രീ നഖ് വിയുടെ അധ്യക്ഷതയിൽ സംസ്ഥാന വഖഫ് ബോർഡുകളുടെ വീഡിയോ കോൺഫറൻസിൽ തീരുമാനമെടുത്തിരുന്നു.
(Release ID: 1616715)
Visitor Counter : 196
Read this release in:
Gujarati
,
English
,
Punjabi
,
Kannada
,
Assamese
,
Odia
,
Tamil
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Telugu