ധനകാര്യ മന്ത്രാലയം

കോവിഡ് 19 ലോക് ഡൗൺ കാലയളവിൽ , രാജ്യത്തെ 16.01 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം (DirectBenefit Transfer -DBT) ചെയ്തത് 36,659 കോടിയിലേറെ രൂപ: പൊതു ധനകാര്യ നിർവഹണ സംവിധാനത്തി (PFMS) ലൂടെയാണ് ഇത് സാധ്യമാക്കിയത്

Posted On: 19 APR 2020 3:06PM by PIB Thiruvananthpuram

ന്യൂഡൽഹി: 19 ഏപ്രിൽ 2020


 ലോക് ഡൗൺ കാലയളവിൽ, ധനകാര്യ വകുപ്പിന് കീഴിലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) കാര്യാലയം, പൊതു ധനകാര്യ നിർവഹണ സംവിധാനത്തി (PFMS) ലൂടെ വിതരണം ചെയ്തത് 36,659 കോടിയിലേറെ രൂപ. 16.01 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DBT) ആണ് ഈ തുക നൽകിയത്.

 മുഴുവൻ ചിലവും കേന്ദ്ര ഗവണ്മെന്റ് വഹിക്കുന്ന കേന്ദ്രപദ്ധതികൾ (CS), പദ്ധതി ചിലവിന്റെ നിശ്ചിതശതമാനം വഹിക്കുന്ന കേന്ദ്ര സഹായ പദ്ധതികൾ (CSS), സംസ്ഥാനപദ്ധതികൾക്കുള്ള കേന്ദ്ര ധനസഹായം (CASP) എന്നിവയ്ക്ക് കീഴിലാണ് മേൽപ്പറഞ്ഞ തുക വിതരണം ചെയ്തിട്ടുള്ളത്. DBT ഇടപാടുകൾക്കായുള്ള പൊതു ധനകാര്യ നിർവഹണ സംവിധാനത്തിലെ (PFMS) ഡിജിറ്റൽ ഇടപാടുകൾ ഉപയോഗപ്പെടുത്തിയാണ് ഈ തുക ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്.

പ്രധാന വസ്തുതകൾ:
 

(i)         കോവിഡ് 19 നെത്തുടർന്നു പ്രഖ്യാപിച്ച ലോക് ഡൗൺ കാലയളവിൽ, കഴിഞ്ഞമാസം 24 മുതൽ, ഈ മാസം 17 വരെ രാജ്യത്തെ 16.01 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്കായി പൊതു ധനകാര്യ നിർവഹണ സംവിധാനത്തി (PFMS) ലൂടെ 36,659 കോടി രൂപയിലേറെയാണ് നേരിട്ട്  വിതരണം ചെയ്തത്.

ഇതിൽ, 27,442 കോടി രൂപ നൽകിയത് കേന്ദ്ര-കേന്ദ്ര ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളായ 11.42 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. സംസ്ഥാന പദ്ധതികൾക്കുള്ള കേന്ദ്ര ധനസഹായമായി, 4.59 കോടി ജനങ്ങൾക്കായി 9717 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.


(ii)     പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പാക്കേജ് പ്രകാരമുള്ള ധനസഹായവും, DBT ഡിജിറ്റൽ ഇടപാടുകളിലൂടെ വിതരണം ചെയ്തു. ജൻ ധൻ അക്കൗണ്ട് ഉടമകളായ വനിതകൾക്ക് 500 രൂപവീതം ഇതിന്റെ ഭാഗമായി നൽകി. ഈ മാസം 13 വരെ 19.86 കോടി വനിതാ ഗുണഭോക്താക്കൾക്കാണ്  ഇതിന്റെ പ്രയോജനം ലഭിച്ചത്. 9,930 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തു.

(അവലംബം : ധനകാര്യ സേവന വകുപ്പിന്റെ കണക്കുകൾ)

(iii)    DBT ഇടപാടുകൾക്കായുള്ള PFM സംവിധാനത്തിന്റെ ഉപയോഗത്തിൽ കഴിഞ്ഞ മൂന്നു സാമ്പത്തികവർഷങ്ങളേക്കാൾ വർധന. DBT ഇടപാടുകളിലൂടെ 2018-19 സാമ്പത്തികവർഷത്തിൽ വിതരണം ചെയ്തത് 22 ശതമാനം തുകയെങ്കിൽ, 2019-20ൽ അത് 45 ശതമാനമായി.

      കോവിഡ് ലോക് ഡൗൺ കാലയളവിൽ (24 മാർച്ച് മുതൽ 17 ഏപ്രിൽ വരെ) DBT ഇടപാടുകൾക്കായി PFMS ഉപയോഗപ്പെടുത്തി വിതരണം ചെയ്ത തുക സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്നു: 

(i)    കോവിഡ് ലോക് ഡൗൺ കാലയളവിൽ അതായത് 24 മാർച്ച് മുതൽ 17 ഏപ്രിൽ വരെ; വിവിധ കേന്ദ്ര-കേന്ദ്ര ധനസഹായ പദ്ധതികൾക്കായി PFMS ലൂടെ നടത്തിയത് 27,442.08 കോടി രൂപയുടെ DBT ഇടപാടുകൾ. 11,42,02,592 അക്കൗണ്ട് ഉടമകൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. PM KISAN, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MNREGS), ദേശീയ സാമൂഹിക സഹായ പദ്ധതി (NSAP), പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (PMMVY), ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി (NRLM),ദേശീയ ആരോഗ്യ പദ്ധതി (NHM), ദേശീയ സ്കോളർഷിപ്‌ പോർട്ടൽ (NSP) തുടങ്ങിയ പദ്ധതികളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്.


(ii)  മുകളിൽ പറഞ്ഞ പദ്ധതികൾക്ക് പുറമെ, PM ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ, ജൻധൻ അക്കൗണ്ട് ഉടമകളായ സ്ത്രീകൾക്ക് 500 രൂപ വീതവും നൽകി. ഈ മാസം 13 വരെ 19.86 കോടി വനിതാ ഗുണഭോക്താക്കളാക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 9,930 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തു.
(അവലംബം : ധനകാര്യ സേവന വകുപ്പിന്റെ കണക്കുകൾ)     

ആദ്യ പത്ത് കേന്ദ്ര -കേന്ദ്ര ധനസഹായ പദ്ധതികൾക്കായി നടത്തിയ DBT ഇടപാടുകളുടെ സംക്ഷിപ്തം:

******************************************

പദ്ധതി     കാലയളവ്  : 24  മാർച്ച് 2020  മുതൽ 17 ഏപ്രിൽ 2020  വരെ
    സഹായംലഭിച്ചഗുണഭോക്താക്കൾ     തുക ( കോടിഇന്ത്യൻരൂപയിൽ )
പ്രധാൻമന്ത്രികിസാൻസമ്മാൻനിധി (PM-Kisan)-[3624]    8,43,79,326             17,733.53
മഹാത്മാഗാന്ധിദേശീയഗ്രാമീണതൊഴിലുറപ്പ്പദ്ധതി -[9219]                 1,55,68,886    5,406.09
ഇന്ദിരഗാന്ധിദേശീയവയോജനപെൻഷൻപദ്ധതി (IGNOAPS)-[3163]    93,16,712    999.49
ഇന്ദിരഗാന്ധിദേശീയവിധവപെൻഷൻപദ്ധതി
 (IGNWPS)-[3167]    12,37,925    158.59
ദേശീയഗ്രാമീണആരോഗ്യമിഷൻ -[9156]    10,98,128    280.80
പ്രധാൻമന്ത്രിമാതൃവന്ദനയോജന -[3534]    7,58,153    209.47
ന്യൂനപക്ഷങ്ങൾക്കായുള്ളപ്രീമെട്രിക്സ്കോളർഷിപ് -[9253]    5,72,902    159.86
ദേശീയഭക്ഷ്യസുരക്ഷാനിയമത്തിനു ( NFSA )കീഴിൽഭക്ഷ്യധാന്യങ്ങൾവാങ്ങുന്നതിനുള്ളസബ്സിഡി -[9533]    2,91,250    19.18
ഇന്ദിരഗാന്ധിദേശീയഭിന്നശേഷി \ ദിവ്യംഗപെൻഷൻപദ്ധതി (IGNDPS)-[3169]    2,39,707    26.95
ദേശീയസാമൂഹികസഹായപദ്ധതി ( NSAP)-[9182]    2,23,987    30.55
 
സഹായംലഭിച്ചഗുണഭോക്താക്കളുടെഎണ്ണം11,42,02,592 
നൽകിയതുക27,442.08കോടി
( ഒന്നാംഖണ്ഡികയിൽപറയുന്നപോലെ ) 


 

 

 
 കഴിഞ്ഞ മൂന്നു വർഷങ്ങളായി, PFMS ഉപയോഗിച്ചുള്ള DBT ഇടപാടുകളിലുണ്ടായ വളർച്ചPFMS  ഉപയോഗിച്ചുള്ള DBT ഇടപാടുകളിൽ  കഴിഞ്ഞ മൂന്നു വർഷങ്ങളായി പുരോഗതിയുണ്ടായിട്ടുണ്ട്.
 FY 2018-19 ൽ മുൻ സാമ്പത്തിക വർഷത്തേക്കാൾ 11 ശതമാനം വർധനയാണ് ഇടപാടുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.FY 2019-20 ലാകട്ടെ, അത് 48 ശതമാനമായി ഉയർന്നു
 .
DBT ലൂടെ വിതരണം ചെയ്ത തുകയിലും വർധന ഉണ്ടായിട്ടുണ്ട്.FY 2018-19 ൽ മൊത്തം തുകയുടെ 22 ശതമാനം DBT ലൂടെ നൽകിയപ്പോൾ, FY 2019-20ൽ അത് 45 ശതമാനമായി ഉയർന്നു
FY : സാമ്പത്തികവർഷം  (Release ID: 1616114) Visitor Counter : 303