ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 : പുതിയ വിവരങ്ങള്‍
Posted On:
15 APR 2020 6:32PM by PIB Thiruvananthpuram
കോവിഡ് 19 പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സഹായത്തോടെ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രതിരോധ നടപടികള്‍ കൃത്യമായി കേന്ദ്രത്തിലെ ഉന്നതതല സംഘം വിലയിരുത്തി വരുന്നുമുണ്ട്.
രാജ്യത്തെ അഭിമുഖീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചതു പോലെ കേന്ദ്ര-ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി.
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ജില്ലകളെ ഹോട്ട് സ്‌പോട്ട്(അതിവ്യാപനമേഖല)ജില്ലകള്‍, കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകള്‍(കോവിഡ് സാധ്യതാമേഖലകള്‍) ഗ്രീന്‍ സോണ്‍(കോവിഡ് മുക്ത മേഖല) എന്നിങ്ങനെ മൂന്നായി തിരിക്കും.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയും എന്നാല്‍ കേസുകളുടെ എണ്ണത്തിലെ വര്‍ധന ഇരട്ടിക്കാതിരിക്കുകയും ചെയ്യുന്ന ജില്ലകളാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുക.
ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികള്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, പോലീസ് സൂപ്രണ്ടന്റുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസമാര്‍ എന്നിവരുമായി ക്യാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. കോവിഡ് രോഗവ്യാപനമുള്ള നിയന്ത്രിത മേഖലകളില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും.
ഇത്തരം മേഖലകളിലെ രോഗവ്യാപനത്തിന്റെ തോത് പ്രത്യേക ടീമുകള്‍ നിര്‍ദിഷ്ട മാനദണ്ഡ പ്രകാരം പരിശോധിച്ച് വിശകലനം ചെയ്യും. ഇവിടങ്ങളില്‍ രോഗബാധിതരുടെയും സംശയമുള്ളവരുടെയും സ്രവം ശേഖരിച്ച് പരിശോധിക്കും.ഇതിന് പുറമെ ജലദോഷ ലക്ഷണം, ശ്വാസനതടസം നേരിടുന്ന രോഗമായ എസ്.എ.ആര്‍.ഐ( സീവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി ഇല്‍നെസ്) തുടങ്ങിയ രോഗങ്ങളും ബഫര്‍ സോണുകള്‍ക്കായി പരിശോധിക്കും.
വീടു വീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുന്നതിന് പ്രത്യേക പരിശോധനാ സംഘത്തിനും രൂപം നല്‍കും. ആരോഗ്യവകുപ്പ്, റവന്യുവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, റെഡ് ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയിലെ ജീവനക്കാരെയും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും.
കോവിഡ് ചികിസാര്‍ത്ഥം ജില്ലകളിലെ ആശുപത്രികളെയും തരംതിരിക്കും.
സാരമല്ലാത്ത ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്കായുള്ള പരിചരണ കേന്ദ്രങ്ങള്‍, ശ്വസനോപാധി ആവശ്യമായ കോവിഡ് രോഗികള്‍ക്കായുള്ള ആരോഗ്യ കേന്ദ്രങ്ങള്‍, , ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായുള്ള (വെന്റിലേറ്റര്‍ സൗകര്യം വേണ്ടവര്‍) പ്രത്യേക ആശുപത്രികള്‍ എന്നിങ്ങനെയാണ് ആശുപത്രികളെ തരം തിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോള്‍ സെന്ററിന്റെ സഹായത്തോടെ ജില്ലാ അടിസ്ഥാനത്തില്‍ കോവിഡ് രോഗികളുടെ ചികിത്സ ദിനേന വിലയിരുത്തും. കോവിഡ് രോഗ നിയന്ത്രണത്തിനായി സാമൂഹിക അകലം പാലിക്കല്‍, കൈകഴുകല്‍ , ശുചീകരണ നടപടികള്‍ തുടങ്ങിയവ ജില്ലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളോടും ക്ലസ്റ്റര്‍ അധിഷ്ഠിത പ്രതിരോധ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് സമ്പര്‍ക്ക അന്വേഷണത്തിനും നിരീക്ഷണത്തിനും ക്ലിനിക്കല്‍ പരിചരണത്തിനും ഊന്നല്‍ നല്‍കണം.
കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഓണ്‍ലൈന്‍ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐ-ജിഒടി സംവിധാനത്തില്‍ ലഭ്യമാണ്. സംസ്ഥാനങ്ങള്‍ ഇത് പ്രയോജനപ്പെടുത്തണം.
രാജ്യത്ത് 1076 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11,439 ആയി. കോവിഡ് രോഗ ബാധയെ തുടര്‍ന്ന് 377 പേര്‍ ഇതുവരെ മരിച്ചു. 1306 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/.എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19[at]gov[dot]in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in ലും ഇമെയില്‍ ചെയ്യാവുന്നതാണ്.
കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.
***
(Release ID: 1614837)
Visitor Counter : 202
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada