ആഭ്യന്തരകാര്യ മന്ത്രാലയം
കോവിഡ് 19: ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു
Posted On:
10 APR 2020 3:58PM by PIB Thiruvananthpuram
കോവിഡ് 19 നെതിരെ പോരാട്ടം ശക്തമാക്കുന്നതിനുള്ള ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. 2020 ഏപ്രിൽ മാസത്തിൽ നടക്കാറുള്ള ഉത്സവങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം.
ലോക്ക്ഡൗൺ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള വിലക്കുകളെക്കുറിച്ചും മാർഗനിർദേശങ്ങളെക്കുറിച്ചും ജില്ലാ അധികൃതരെയും ഫീൽഡ് ഏജൻസികളെയും അറിയിക്കണം. ക്രമസമാധാന പരിപാലനം, സമാധാനം, പൊതു സമാധാനം എന്നിവയ്ക്കായി ആവശ്യമായ എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അപകീർത്തികരമായ ഉള്ളടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കൃത്യമായ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ അധികൃതർ, സാമൂഹ്യ, മതസംഘടനകൾ, സാധാരണപൗരന്മാർ എന്നിവരുടെ അറിവിലേക്കായി വ്യാപകമായി പ്രചരിപ്പിക്കണം. ലോക്ക്ഡൗൺ നടപടികളുടെ ഏതെങ്കിലും തരത്തിൽ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകൾ പ്രകാരവും നിയമ നിർവ്വഹണ സംവിധാനങ്ങൾ നടപടിയെടുക്കണം.
കോവിഡ് 19 പകർച്ചവ്യാധി തടയുന്നതിനായി കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന/കേന്ദ്രഭരണ സർക്കാരുകൾ, സംസ്ഥാന/കേന്ദ്രഭരണാധികാരികൾ എന്നിവർ കൈക്കൊള്ളേണ്ട ലോക്ഡൗൺ
നടപടികളെക്കുറിച്ചുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ 2020 മാർച്ച് 24ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. മാർച്ച് 25, 27 തീയതികളിലും ഏപ്രിൽ 2, 3 തീയതികളിൽ കൂടുതൽ പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്രീകൃത മാർഗ്ഗനിർദ്ദേശങ്ങളുടെ 9 ഉം 10 ഉം ഉപനിർദേശങ്ങൾ പ്രകാരം ഒരു തരത്തിലുള്ള മതസമ്മേളനവും എല്ലാ സാമൂഹ്യ/സാംസ്കാരിക ചടങ്ങുകൾ/സംഘംചേരലുകൾ എന്നിവയും വിലക്കുന്നു.

(Release ID: 1613038)
Visitor Counter : 217
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada