പരിസ്ഥിതി, വനം മന്ത്രാലയം

ദേശിയോദ്യാനങ്ങള്‍/കടുവാ സങ്കേതങ്ങള്‍/ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ്-19 തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Posted On: 06 APR 2020 7:17PM by PIB Thiruvananthpuram

 

    രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്നത് കണക്കിലെടുത്തും കടുവകളെ കോവിഡ്-19 ബാധിച്ചുവെന്നുള്ള ന്യൂയോര്‍ക്കില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലും  ദേശീയോദ്യാനങ്ങള്‍/ വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍/കടുവാസങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും തിരിച്ചും വൈറസ് പരക്കുന്നത് തടയുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
    എല്ലാ സംസ്ഥാനങ്ങളിലേയും/കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക്  താഴേപ്പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്:
1. ദേശീയോദ്യാനങ്ങള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍/കടുവാസങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും തിരിച്ചും വൈറസ് വ്യാപിക്കുന്നതും പിടിപെടുന്നതും പ്രതിരോധിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
2. മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഇടപഴകുന്നത് കുറയ്ക്കുക.
3. ദേശീയോദ്യാനങ്ങള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍/കടുവാസങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ മനുഷ്യരുടെ സഞ്ചാരം നിയന്ത്രിക്കുക.
4. സാഹചര്യം കഴിയുന്നത്ര വേഗത്തില്‍ കൈകൊര്യം ചെയ്യുന്നതിന് ഫീല്‍ഡ് മാനേജര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മുന്‍നിര ജീവനക്കാര്‍ എന്നിവരങ്ങുന്ന ഒരു ദൗത്യസംഘം/ ദ്രുതകര്‍മ്മസേന രൂപീകരിക്കുക.
5. ഏതെങ്കിലും കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിന് ഒരുനോഡല്‍ ഓഫീസര്‍ ഉള്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു റിപ്പോര്‍ട്ടിംഗ് സംവിധാനം സൃഷ്ടിക്കുക.
6. ആവശ്യംവരുമ്പോള്‍ അടിയന്തിരമായി ചികിത്സനല്‍കുന്നതിനും അതിന് ശേഷം എത്രയും വേഗം മൃഗങ്ങളെ അവരുടെ സ്വാഭാവിക ആവാസവ്യസ്ഥയിലേക്ക് തിരികെ വിടുന്നതിനുമായി അവശ്യസര്‍വീസ് രൂപീകരിക്കുക.
7. വിവിധ വകുപ്പുകളുടെ ഏകോപന പരിശ്രമങ്ങളിലൂടെ രോഗ നിരീക്ഷണം, രൂപരേഖ തയാറാക്കല്‍ എന്നിവ ശക്തിപ്പെടുത്തുക.
8. ദേശീയോദ്യാനം, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍/ കടുവാസങ്കേതങ്ങള്‍ എന്നിവയ്ക്കുള്ളിലും ചുറ്റിലും ജീവനക്കാര്‍/വിനോദസഞ്ചാരികള്‍/ ഗ്രാമവാസികള്‍ തുടങ്ങിയവരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം നല്‍കിയിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കുക.
9. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കഴിയുന്ന എല്ലാ നടപടികളും കൈക്കൊള്ളുക.
10. സ്വീകരിക്കുന്ന നടപടികള്‍ മന്ത്രാലയത്തിനെ അറിയിക്കുക.

*(Release ID: 1611868) Visitor Counter : 152