പരിസ്ഥിതി, വനം മന്ത്രാലയം

ന്യൂയോര്‍ക്കില്‍ ഒരു കടുവയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ മൃഗശാലകള്‍ക്ക് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ നിര്‍ദേശം

Posted On: 06 APR 2020 6:09PM by PIB Thiruvananthpuram


ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ ഒരു കടുവയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഏപ്രില്‍ 5ന് യുഎസ്സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. https://wvw.aphis.usda.gov/aphisinewsroominews/sa_by_date/sa-2020/ny-zoo-covid-19

ഇതിന്റെ പശ്ചാലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ കേന്ദ്ര മൃഗശാലാ അതോറിറ്റി മുഴുവന്‍ മൃഗശാലകള്‍ക്കും നിര്‍ദേശം നല്‍കി. 24 മണിക്കൂറും മൃഗങ്ങളെ നിരീക്ഷിക്കുക, അസാധാരണ പെരുമാറ്റമോ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മനസ്സിലാക്കുന്നതിന് സിസിടിവി ഉപയോഗിക്കുക, വ്യക്തിഗത സുരക്ഷാ സജ്ജീകരണം (പിപിഇ) ഉപയോഗിച്ചു മാത്രം മൃഗപരിപാലകര്‍ അവയെ പരിലാപിക്കുന്നു എന്ന് ഉറപ്പുവരുത്തുക, രോഗബാധിത മൃഗങ്ങളെ പ്രത്യേകമായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക, ഭക്ഷണം കൊടുക്കുമ്പോള്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക എന്നീ നിര്‍ദേശങ്ങള്‍ നല്‍കി. 

പൂച്ച, കീരി, ആള്‍ക്കുരങ്ങ് തുടങ്ങിയ മാംസഭുക്കുകളായ സസ്തനികളെ പ്രത്യേകമായി നിരീക്ഷിക്കുകയും സംശയമുള്ളവയുടെ സ്രവങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോവിഡ് 19 പരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ട മൃഗചികില്‍സാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്യണം. ദേശീയ/ ഐസിഎംആര്‍ ( ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ ) മാര്‍ഗ്ഗനിര്‍ഗദേശങ്ങള്‍ പ്രകാരം രോഗപ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം പരിശോധന.
പരിശോധനാ കേന്ദ്രങ്ങള്‍:

1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസ് ( എന്‍ഐഎച്ച്എസ്എഡി), ഭോപ്പാല്‍, മധ്യപ്രദേശ്.
2. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ എകൈ്വന്‍സ് (എന്‍ആര്‍സിഇ), ഹിസാര്‍, ഹരിയാന.
3. സെന്റര്‍ ഫോര്‍ ആനിമല്‍ ഡിസീസ് റിസര്‍ച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് (കഡ്രാഡ്), ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐവിആര്‍ഐ), ഇസാത്നഗര്‍, ബറേലി, യുപി.

കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന സുരക്ഷാ, അണുമുക്തീകരണ നടപടിക്രമങ്ങള്‍ മൃഗശാലകളിലെ മുഴുവന്‍ ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി നിര്‍ദേശിച്ചു.

പൊതുജനാരോഗ്യ പ്രതികരണം, അനുമതി പരിശോധന, പരിശോധനയും നിരീക്ഷണവും, സാമ്പിള്‍ പരിശോധന എന്നിവയക്ക് ഉത്തരവാദപ്പെട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദിഷ്ട നോഡല്‍ ഏജന്‍സികളുമായി അവ ആവശ്യപ്പെടുമ്പോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നും മൃഗശാലകള്‍ക്ക് നിര്‍ദേശം നല്‍കി. 

 

***


(Release ID: 1611862) Visitor Counter : 115