വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പരിഭ്രാന്തി സൃഷ്ടിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു മാധ്യമങ്ങളോട് സുപ്രിം കോടതി

प्रविष्टि तिथि: 01 APR 2020 3:34PM by PIB Thiruvananthpuram


പരിഭ്രാന്തി സൃഷ്ടിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അച്ചടി, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

. ലോക്ക് ഡൗണ്‍  മൂന്നുമാസം നീളുമെന്ന വ്യാജ വാര്‍ത്ത അന്യസംസ്ഥാന തൊഴിലാളികളെ  പരിഭ്രാന്തരാക്കിയതായി കോടതി നിരീക്ഷിച്ചു. ഇത് വിവരിക്കാനാവാത്ത പ്രയാസങ്ങളാണുണ്ടാക്കിയതെന്നും ചില ജീവനുകള്‍ നഷ്ടപ്പെടാന്‍വരെ ഇടയാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
 പകര്‍ച്ച വ്യാധിയെക്കുറിച്ച് മാധ്യമങ്ങള്‍ സ്വാതന്ത്ര ചര്‍ച്ച നടത്തുന്നതില്‍ ഇടപെടാന്‍ ഉദ്ദേശിച്ചിക്കുനില്ലന്നും എന്നാല്‍ സംഭവ വികാസങ്ങളുടെ ഔദ്യോഗിക വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ https://mib.gov.in/sites/default/files/OM%20dt.1.4.2020%20along%20with%20Supreme%20Court%20Judgement%20copy.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
 


(रिलीज़ आईडी: 1609933) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada