കൃഷി മന്ത്രാലയം

കോവിഡ് 19: വിള വായ്പാ തിരിച്ചടവില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

Posted On: 30 MAR 2020 4:51PM by PIB Thiruvananthpuram


കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിളവായ്പാ തിരിച്ചടവില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവില്‍ മൂന്നു ശതമാനം വരെ ഇളവു നല്‍കും. ബാങ്കുകള്‍ക്ക് പലിശയിനത്തില്‍ ലഭിക്കേണ്ട തുകയില്‍ രണ്ടു ശതമാനമാണ് സര്‍ക്കാര്‍ ഇളവുനല്‍കുക. മൂന്നുലക്ഷം വരെയുള്ള വായ്പകള്‍ക്ക് മെയ് 31 വരെയാണ് ഈ ആനുകൂല്യങ്ങള്‍. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ തവണ അടയ്‌ക്കേണ്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പിഴത്തുക ഈടാക്കാതെയാണ് കാലാവധി നീട്ടി നല്‍കുന്നത്.

****


 

 

 



(Release ID: 1609379) Visitor Counter : 234