തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അസ്വാൻസുകൾ ഇ.പി.എഫ് അംഗങ്ങള്‍ക്ക് പിന്‍വലിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ഇ.പി.എഫ് പദ്ധതിയില്‍ ഭേദഗതി വിജ്ഞാപനം ചെയ്തു
Posted On:
29 MAR 2020 12:14PM by PIB Thiruvananthpuram
ആവശ്യങ്ങളിലെ നടപടിക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ഇ.പി.എഫ്.ഒ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
ന്യൂഡല്‍ഹി; 2020 മാര്‍ച്ച് 29
കൊറോണ മഹാമാരി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇ.പി.എഫ് അംഗങ്ങള്‍ക്ക്/വരിക്കാര്‍ക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഡ്വാൻസുകൾ ലഭ്യമാക്കുന്നതിനായി 1952ലെ ഇപി.എഫ് പദ്ധതി ഭേദഗതിചെയ്യുന്ന വിജ്ഞാപനം ജി.എസ്.ആര്‍ 225(ഇ) കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു. പകര്‍ച്ചവ്യാധികളോ അല്ലെങ്കില്‍ മഹാമാരികളോ പൊട്ടിപ്പുറപ്പെടുമ്പോള്‍ മൂന്നുമാസത്തെ ക്ഷാമബത്തഅടിസ്ഥാന/ വേതനവും ഉള്‍പ്പെടുന്ന തുകയോ അല്ലെങ്കില്‍ അംഗത്തിന്റെ ഇ.പി.എഫ് അക്കൗണ്ടിലെ നിക്ഷേപത്തിലെ 75% വരെയോ ഏതാണോ കുറവ് ആ തുക പിന്‍വലിക്കാം.
കോവിഡ്-19നെ ബന്ധപ്പെട്ട അധികാരികള്‍ രാജ്യത്താകമാനം മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്, അതുകൊണ്ട് രാജ്യത്ത് അങ്ങോളമിങ്ങോളം ഫാക്ടറികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന 1952ലെ ഇ.പി.എഫ് പദ്ധതിയിലെ അംഗങ്ങളായവര്‍ ഈ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത മുന്‍കൂര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. 1952ലെ ഇ.പി.എഫ് പദ്ധതിയിലെ 68 എല്‍ ഖണ്ഡികയ്ക്ക് കീഴിലുള്ള ഉപ ഖണ്ഡിക (3) ഉള്‍പ്പെടുത്തി. ഭേദഗതി ചെയ്ത പദ്ധതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഭേദഗതി) പദ്ധതി 2020 2020 മാര്‍ച്ച് 28 മുതല്‍ നിലവില്‍ വരും.
ഭേദഗതി വിജ്ഞാപനം വന്നതിന് പിന്നാലെ ഇ.പി.എഫ് അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഏത് അപേക്ഷയിലും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവരെ ഈ സ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന് സഹായിക്കണമെന്ന നിര്‍ദ്ദേശം ഇ.പി.എഫ്.ഒ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. ഇ.പി.എഫ് വരിക്കാരുടെ ആവശ്യങ്ങളിലെ നടപടിക്രമങ്ങള്‍ ഓഫീസര്‍മാരും ജീവനക്കാരും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അങ്ങനെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും കോവിഡ്-19നെതിനെ പോരാടുന്നതിന് വേണ്ട ആശ്വാസം ലഭ്യമാക്കണമെന്നും ഇ.പി.എഫ്.ഒ നിർദേശിച്ചു.
(Release ID: 1609061)
Visitor Counter : 445