ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാജ്യസഭാ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോവിഡ് 19ന് എതിരായ പോരാട്ടത്തിനു സംഭാവന ചെയ്യണമെന്ന് ഉപരാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു
സന്നദ്ധ, ജീവകാരുണ്യ സംഘടനകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും കിടപ്പാടവും നല്‍കണം എന്നും ഉപരാഷ്ട്രപതി
പി.എം കെയര്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ഉപരാഷ്ട്രപതിയുടെ ആഹ്വാനം
Posted On:
29 MAR 2020 12:02PM by PIB Thiruvananthpuram
കോവിഡ് 19 നേരിടുന്നതിന് ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നതിന് തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയെങ്കിലും പ്രാഥമികമായി സംഭാവന ചെയ്യണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്രീ. എം. വെങ്കയ്യ നായിഡു എംപിമാരോട് അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതു സൃഷ്ടിച്ചിരിക്കുന്ന അസാധാരണ സാഹചര്യത്തേക്കുറിച്ചും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ശമിപ്പിക്കുകയും ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റും സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും എംപിമാര്‍ക്ക് എഴുതിയ കത്തില്‍ ഉപരാഷ്്ട്രപതി ചൂണ്ടിക്കാട്ടി.
കോവിഡ് 19 നെ വിജയകരമായി നേരിടുന്നതിന് വലിയ സാമ്പത്തികച്ചിലവും വിഭവങ്ങളും മാനവ വിഭവ ശേഷിയും ആവശ്യമുണ്ട് എന്ന് ഉപരാഷ്ട്രപതി എടുത്തു പറഞ്ഞു. ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ നിന്നു ലഭ്യമായത്ര സാമ്പത്തിക വിഭവം കേന്ദ്ര ഗവണ്‍മെന്റ് സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.
എംപിമാരുടെ സന്ദര്‍ഭോചിത പ്രവൃത്തി കോവിഡ് 19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ വന്‍തോതില്‍ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, 2020-21 സാമ്പത്തിക വര്‍ഷത്തിലെ സംഭാവനയായി ഒരു കോടി രൂപയെങ്കിലും അവര്‍ നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് 19മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റാറ്റിറ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ ഭേഗദഗതികള്‍ വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് പി.എം കെയര്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ വ്യക്തികളോടും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. കാലഘട്ടം ആവശ്യപ്പെടുന്ന വിധം ആവശ്യക്കാരെയും പാവപ്പെട്ടവരയെും വിവധ രീതികളില്‍ സഹായിക്കുന്ന സാമൂഹിക സംഘടനകളെ അദ്ദേഹം അഭിനന്ദിക്കുകയും ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സുരക്ഷിതരായി ആരോഗ്യത്തോടെ ഇരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, പാര്‍ലമെന്റിന്റെ രണ്ടു സഭകളിലെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവരുമായി നേരത്തേ ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തുകയും രാജ്യസഭാ ഉപാധ്യക്ഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രാജ്യസഭയിലെ കക്ഷി നേതാക്കള്‍ എന്നിവരുമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിനേക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
പിഎം- കെയേഴ്‌സ് ഫണ്ടിലേക്കു സംഭാവന ചെയ്യുന്ന സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനങ്ങളെ ഉപരാ ഷ്ട്രപതി അഭിനന്ദിച്ചു. ഈ നീതിയുക്തമായ ആവശ്യത്തിനു വേണ്ടി സംഭാവന ചെയ്യാന്‍ എല്ലാവരും മുന്നോട്ടു വരണം. പരിപാലിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്ന ഇന്ത്യയുടെ ചിരപുരാതന പാരമ്പര്യത്തേക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതാണ് നമ്മുടെ തത്വചിന്തയുടെ കാതലന്ന് അദ്ദേഹം വ്യക്തമാക്കി..
തങ്ങളുടെ മേഖലയില്‍ താമിക്കുന്ന കുടിയേറ്റ തൊഴിലാളികളെ പരിപക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സന്നദ്ധ, ജീവകാരുണ്യ സംഘടനകള്‍ അവര്‍ക്ക് ഭക്ഷണവും കിടക്കാനിടവും നല്‍കണം. അത്തരം തൊഴിലാളികളെ വാടകയ്ക്ക് എടുത്തിരിക്കുന്ന ഏജന്‍സികള്‍ അവരുടെ രക്ഷയിലും ശ്രദ്ധ വയ്ക്കണം.
കേന്ദ്ര തൊഴില്‍ സഹമന്ത്രിയുട ചുമതലയുള്ള ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ എന്നിവരുമായും ഉപരാഷ്ട്രപതി സംസാരിക്കുകയും കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുമായുള്ള ഏകോപനത്തെക്കുറിച്ച് അന്വേഷിച്ചറിയുകയും ചെയ്തു.
***
(Release ID: 1609047)
Visitor Counter : 125
Read this release in:
Punjabi
,
English
,
Hindi
,
Marathi
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada