വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

നഗരങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല എന്നുറപ്പാക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ വേതനം ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യണം

തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും താമസ സ്ഥലം ഒഴിയാന്‍ ആവശ്യപ്പെട്ടാല്‍ നടപടി

Posted On: 29 MAR 2020 1:44PM by PIB Thiruvananthpuram


കാബിനറ്റ് സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയവും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരുമമായും നിരന്തര സമ്പര്ക്കത്തിലാണ്കാബിനറ്റ്  സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയും എല്ലാ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരുമായും വിഡിയോ കോണ്ഫറണ്സിംങ് നടത്തി.
പൊതുവില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാര്ഗ്ഗനിര്ദ്ദേശങ്ങള്‍ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്നാണ് കാണുന്നത്അവശ്യസാധനങ്ങളുടെ  വിതരണം തടസ്സപ്പെട്ടിട്ടില്ലസാഹചര്യങ്ങള്‍ നിരന്തരം  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുഅടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
എന്നിരുന്നാലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍  പുറത്തിറങ്ങി സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്ജില്ലാ-സംസ്ഥാന അതിര്ത്തികള്‍ ഫലപ്രദമായി അടയ്ക്കാന്‍  നിര്ദ്ദേശം നല്കിയിട്ടുണ്ട്ജനങ്ങള്‍ പുറത്തിറങ്ങി  നഗരങ്ങളിലൊ ദേശീയപാതകളിലൊ അലഞ്ഞുതിരിയുന്നില്ല എന്നുറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും നിര്ദ്ദേശിച്ചിരിക്കുകയാണ്ചരക്കു ഗതാഗതം മാത്രമെ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളുദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ചിട്ടുള്ള  നിര്ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെയുംപൊലീസ് സൂപ്രണ്ടുമാരെയും വ്യക്തിപരമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്പ്പെടെ നിര്ധനര്ക്കും പാവങ്ങള്ക്കും  ആവശ്യമായ ഭക്ഷണവും താമസ സൗകര്യങ്ങളും  ക്രമീകരിക്കണംതൊഴിലാളികള്ക്ക് അവരുടെ ജോലിസ്ഥലങ്ങളില്‍ ഇത് ലഭ്യമാക്കാനും അനുശാസിക്കുന്നു ലക്ഷ്യത്തിനായി  എസ് ഡി ആർ എഫ് ഫണ്ടുകൾ ഉപയോഗിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഇന്നലെ ഉത്തരവ് 
പുറപ്പെടുവിച്ചിരുന്നു ഇനത്തില്‍ സംസ്ഥാനങ്ങള്ക്ക് പര്യാപ്തമായ തുക ഇപ്പോള്‍ ഉണ്ട്.


ജീവനക്കാര്ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ ലോക്ഡൗണ്‍ കാലത്തെ വേതനം വെട്ടിക്കുറയ്ക്കലുകള്ഒന്നുമില്ലാതെ കൃത്യസമയത്തു വിതരണം ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് കാലയളവില്‍ തൊഴിലാളികളോട് വീട്ടുവാടകആവശ്യപ്പെടരുത്.  വിദ്യാര്ത്ഥികളോടും തൊഴിലാളികളോടും വാടകവീട് ഒഴിയാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ  നടപടി ഉണ്ടാവും.


ലോക്ക്ഡൗൺ നിബന്ധനങ്ങൾ ലംഘിച്ച്   യാത്രകള്‍ നടത്തുന്നവരെ ഗവണ്മെന്റ് ക്വാറന്റീൻ  കേന്ദ്രങ്ങളില്‍ കുറഞ്ഞത് 14 ദിവസത്തെ ക്വാറന്റീനില്‍ താമസിപ്പിക്കുന്നതാണ്ഇത്തരം ആളുകളെ ക്വാറന്റീൻ കാലഘട്ടത്തില്‍ വിശദമായി നിരീക്ഷിക്കുന്നതിന് സംസ്ഥാനങ്ങള്ക്ക് നിര്ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിന് മൂന്ന് ആഴ്ചത്തേക്ക് കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി എല്ലാ സംസ്ഥാനങ്ങളും പാലികേണ്ടതുണ്ട് . ഇത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്.

 

***(Release ID: 1609031) Visitor Counter : 168