ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് 19-തിന് എതിരെസ്വീകരിക്കേണ്ടനടപടികൾ ചർച്ച ചെയ്യുന്നതിനുള്ള മൂന്നാമത് അവലോകന യോഗം ആഭ്യന്തര മന്ത്രി ശ്രീ  അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്നു. 

Posted On: 28 MAR 2020 10:13PM by PIB Thiruvananthpuram

മാർച്ച്  25 ന് ശേഷം, കോവിഡ് 19-തിന് എതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുള്ള മൂന്നാമത് അവലോകന യോഗം ആഭ്യന്തര മന്ത്രി ശ്രീ  അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്നു. 

പ്രധാന മന്ത്രിയുടെ നിർദേശം പ്രകാരം, നിത്യോപയോഗ  സാധനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ  ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു.


എല്ലാ പൗരന്മാരുടെയും ക്ഷേമവും  സുരക്ഷയും ഉറപ്പ് വരുത്താൻ മോദി ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമെന്ന്  : ശ്രീ  അമിത് ഷാ 

കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രി ശ്രീ  അമിത് ഷായുടെ അധ്യക്ഷതയിൽ കോവിഡ് 19-തിന് എതിരെ കൈക്കൊണ്ട നടപടികൾ ചർച്ച ചെയ്യാനുള്ള   അവലോകന യോഗം ഇന്ന് ന്യൂ ഡെൽഹിയിൽ ചേർന്നു 

 മാർച്ച് 25-ന്  രാജ്യത്ത്  ലോക്ക് ഡൗണിൽ നിലവിൽ വന്ന ശേഷമുള്ള  മൂന്നാമത് അവലോകന യോഗം  ആയിരുന്നു ഇത്.

യോഗത്തിൽ, പ്രധാന മന്ത്രിയുടെ നിർദേശം പ്രകാരം,  നിത്യോപയോഗ  സാധനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് എല്ലാ നടപടികളും ഗവണ്മെന്റ് കൈകൊണ്ടുവരുകയാണെന്ന് ശ്രീ ഷാ അറിയിച്ചു. 
എല്ലാ പൗരന്മാരുടെയും ക്ഷേമവും  സുരക്ഷയും ഉറപ്പ്  വരുത്താൻ ഗവണ്മെന്റ് പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ആഭ്യന്തര കാര്യ സഹമന്ത്രിമാർ,  ശ്രീ  നിത്യാനന്ദ റായ് , ശ്രീ കിഷൻ റെഡ്‌ഡി എന്നിവരും  മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.  സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് യോഗം നടന്നത്.  
 


(Release ID: 1608975) Visitor Counter : 239