റെയില്‍വേ മന്ത്രാലയം

2020 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 14 വരെയുള്ള യാത്രാ കാലഘട്ടത്തിലെ എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും ഇന്ത്യന്‍ റെയില്‍വെ തിരികെ നല്കും

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 14 വരെ എല്ലാ ട്രെയിനുകളും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങളും റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്

Posted On: 28 MAR 2020 2:42PM by PIB Thiruvananthpuram



പാസഞ്ചര്‍ ട്രെയിനുകളും  യാത്രക്കാര്ക്കുള്ള എല്ലാ ടിക്കറ്റിംങ് സൗകര്യങ്ങളും  2020 ഏപ്രില്‍ 14 വരെ റദ്ദാക്കിയ സാഹചര്യത്തില്‍   2020 മാര്ച്ച് 21 മുതല്‍ ഏപ്രില്‍ 14 വരെയുള്ള യാത്രകള്ക്കായി റിസര്വു  ചെയ്ത  ടിക്കറ്റുകളുടെ മുഴുവന്‍ തുകയും  തിരിച്ചു നലകാന്‍ ഇന്ത്യന്‍ റെയില്വെ തീരുമാനിച്ചു.  2020 മാര്‍ച്ച് 21 നു പുറപ്പെടുവിച്ച റീഫണ്ട് ചട്ട  ഇളവുകളുടെ തുടര്ച്ചയായിട്ടാണ്  നിര്ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്പണം തിരികെ നല്കുന്ന നടപടിക്രമങ്ങള്‍ ഇപ്രകാരമാണ്

1. പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം (പിആര്എസ് )വഴി കൗണ്ടറില്‍ ബുക്ക്  ചെയ്ത ടിക്കറ്റുകള്

a.2020 മാര്ച്ച് 27 നു മുമ്പ് റദ്ദാക്കിയ ടിക്കറ്റുകള്‍: ബാക്കി തുക കൂടി തിരികെ ലഭിക്കുന്നതിന് യാത്രക്കാരന്‍ പൂരിപ്പിച്ച ടിക്കറ്റ് ഡെപ്പോസിറ്റ് റസിപ്റ്റിനൊപ്പം നിശ്ചിത ഫോറത്തില്‍ യാത്രാവിവരങ്ങള്‍ കൂടി രേഖപ്പെടുത്തി ഏതെങ്കിലും സോണല്‍ റെയില്വെ ഹെഡ്ക്വാര്ട്ടേഴ്സിലുള്ള ചീഫ് കമേഴ്സ്യല്‍ മാനേജര്‍ (ക്ലെയിംസ്അല്ലെങ്കില്‍  ചീഫ് ക്ലെയിംസ് ഓഫീസര്‍ മുമ്പാകെ 2020 ജൂണ്‍ 21 നകം സമര്പ്പിക്കണംയാത്രക്കാരന് ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ നല്കാന്‍ ബാക്കിയുള്ള തുക ലഭിക്കുന്നതിന് റെയില്വെ പ്രത്യേക ക്രമീകരണം ചെയ്യും


b.2020 മാര്ച്ച് 27 നു ശേഷം റദ്ദാക്കിയ ടിക്കറ്റുകള്‍: ടിക്കറ്റുകള്‍ റദ്ദാക്കുന്ന സമയത്തു തന്നെ മുഴുവന്‍ തുകയും തിരികെ നല്കുന്നതാണ്.

2.  - ടിക്കറ്റുകള്

a.2020 മാര്ച്ച് 27- നു മുമ്പ് റദ്ദാക്കിയ ടിക്കറ്റുകള്‍: ഏത് അക്കൗണ്ടില്‍ നിന്നാണോ ടിക്കറ്റ് റിസര്വ് ചെയ്തത്  അക്കൗണ്ടിലേയ്ക്കു തന്നെ ബാക്കിയുള്ള തുക തിരിച്ചടയ്ക്കുംഐആര്സിടിസി  ഇതിനായി പ്രത്യേക ക്രമീകരണം ചെയ്യും.
b.2020 മാര്ച്ച് 27 നു ശേഷം റദ്ദാക്കിയ ടിക്കറ്റുകള്‍: ഇത്തരം എല്ലാ റദ്ദാക്കലുകള്ക്കും മുഴുവന്‍ തുകയും തിരികെ നല്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

****

(Release ID: 1608904) Visitor Counter : 208