വാണിജ്യ വ്യവസായ മന്ത്രാലയം

കോവിഡ്19: ഡി.ജി.എഫ്.ടി ഹെല്‍പ്പ്‌ഡെസ്‌ക് സ്ഥാപിച്ചു

Posted On: 26 MAR 2020 5:04PM by PIB Thiruvananthpuram

 

കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര വാണിജ്യ വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി)ഹെല്‍പ്പ്‌ഡെസ്‌കിന് രൂപം നല്‍കി. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ ഹെല്‍പ്പ്‌ഡെസ്‌കില്‍ അറിയിക്കാം. 1800111550 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഹെല്‍പ്പ്‌ഡെസ്‌കുമായി ബന്ധപ്പെടാം. http://rla.dgft.gov.in:8100/CRS_NEW/ എന്ന വിലാസത്തിലും dgftedi[at]nic[dot]in എന്ന ഇ-മെയില്‍ വിലാസത്തിലും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.

AM    MRD 


(Release ID: 1608392) Visitor Counter : 158