വിദ്യാഭ്യാസ മന്ത്രാലയം

ലോക്ക്ഡൗണ്‍: പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കി എന്‍.ബി.ടി 

Posted On: 25 MAR 2020 9:14PM by PIB Thiruvananthpuram

 

കോവിഡ്-19 നെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിനു കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റ് (എന്‍.ബി.ടി) തങ്ങളുടെ 100 ലേറെ ബുക്കുകള്‍ പൊതുജനത്തിന് വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കി. ആളുകള്‍ വീടുകളില്‍ തന്നെ തങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.  എന്‍.ബി.ടിയുടെ തിരഞ്ഞെടുത്ത, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളും ഇതിലുള്‍പ്പെടും.
എന്‍.ബി.ടിയുടെ വെബ്‌സൈറ്റായ https://nbtindia.gov.in ല്‍ നിന്ന് ഹിന്ദി, ഇംഗ്ലീഷ്,അസമിയ, ബംഗ്ലാ, ഗുജറാത്തി,മലയാളം, ഒഡിയ, മറാത്തി, കോക്ബറോക്, മിസോ, ബോഡോ, നേപ്പാളി, തമിഴ്, പഞ്ചാബി, തെലുങ്ക്, കന്നട, ഉറുദു, സംസ്‌കൃതം ഭാഷകളിലുള്ള നോവലുകള്‍, ജീവചരിത്രങ്ങള്‍, ജനപ്രിയ ശാസ്ത്രം, അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള  പുസ്തകങ്ങള്‍ തുടങ്ങിയവ പി.ഡി.എഫ് രൂപത്തില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.കൂടുതല്‍ പുസ്തകങ്ങള്‍ ഇതിലേക്ക് ലഭ്യമാക്കും. 
പി.ഡി.എഫ് രൂപത്തിലുള്ള ഈ പുസ്തകങ്ങള്‍ വായനക്കുവേണ്ടി മാത്രമുള്ളതാണ്. ഇത് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല.



(Release ID: 1608326) Visitor Counter : 226