ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് 19: സെന്‍സസ് 2021ന്റെ ആദ്യ ഘട്ടവും  എന്‍പിആര്‍ പുതുക്കലും മാറ്റിവച്ചു

Posted On: 25 MAR 2020 4:18PM by PIB Thiruvananthpuram

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2020 ഏപ്രില്‍ 01ന് ആരംഭിക്കാനിരുന്ന 2021 സെന്‍സസിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) പുതുക്കുന്ന പ്രക്രിയയും മാറ്റിവച്ചിട്ടുണ്ട്. 

 

സെന്‍സസ് 2021ന്റെ ആദ്യ ഘട്ടം 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയും രണ്ടാം ഘട്ടം 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയുമാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. അസമിലൊഴികയെുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സെന്‍സസ് 2021ന്റെ ആദ്യ ഘട്ടത്തോടൊപ്പം എന്‍പിആര്‍ പുതുക്കല്‍ പ്രക്രിയയും നിശ്ചയിച്ചിരുന്നു. 

 

 

RRTN/IE/BSN(25.03.2020)(Release ID: 1608148) Visitor Counter : 185