മന്ത്രിസഭ

റെയില്‍വേ മേഖലയില്‍ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി

Posted On: 25 MAR 2020 3:43PM by PIB Thiruvananthpuram

 

കേന്ദ്ര റയില്‍വേ മന്ത്രാലയവും ജര്‍മനിയിലെ ഡിബി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സള്‍ട്ടിങ് ജിഎംബിഎച്ചും തമ്മില്‍ റെയില്‍വേ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍പാകെ വിശദീകരിക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്. 
വിശദാംശങ്ങള്‍:
റെയില്‍വേ രംഗത്തു സാങ്കേതിക സഹകരണത്തിനായുള്ള ധാരണാപത്രം താഴെ പറയുന്ന മേഖലകൡ സഹകരണം സാധ്യമാക്കും.
1. ചരക്കുനീക്കം (അതിര്‍ത്തികള്‍ക്കു കുറുകെയുള്ള ഗതാഗതവും ഓട്ടോമോട്ടീവ് ഗതാഗതവും ലോജിസ്റ്റിക്‌സും)
2. യാത്രാവണ്ടികളുടെ പ്രവര്‍ത്തനം (ഹൈ-സ്പീഡും അതിര്‍ത്തികള്‍ക്കു കുറുകെയുള്ള ഗതാഗതവും ഉള്‍പ്പെടെ)
3. അടിസ്ഥാന സൗകര്യ നിര്‍മാണവും പരിപാലനവും (സമര്‍പ്പിത ചരക്ക് ഇടനാളികളും യാത്രാവണ്ടികള്‍ക്കായുള്ള സ്റ്റേഷനുകളും വികസിപ്പിക്കുന്നത് ഉള്‍പ്പെടെ)
4. ആധുനികവും മല്‍സരക്ഷമവുമായ റെയില്‍വേ സംവിധാനം വികസിപ്പിക്കുക (ഘടനാപരമായ പുരോഗമനവും റെയില്‍വേ പരിഷ്‌കരണവും ഉള്‍പ്പെടെ)
5. റെയില്‍വേ പ്രവര്‍ത്തിപ്പിക്കുന്നതിനും വിപണനത്തിനും വില്‍പനയ്ക്കും ഭരണപരമായ കാര്യങ്ങള്‍ക്കുമായി ഐ.ടി. സംവിധാനങ്ങള്‍. 
6. പ്രെഡിക്റ്റീവ് പരിപാലനം. 
7. സ്വകാര്യ തീവണ്ടികള്‍ ഓടിക്കല്‍
8. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്ന ഏതു മറ്റു മേഖലയും
പശ്ചാത്തലം:
വിവിധ ഗവണ്‍മെന്റുകളും ദേശീയ റെയില്‍വേകളുമായി റയില്‍വേ മന്ത്രാലയം ധാരണാപത്രങ്ങളും സഹകരണത്തിനുള്ള കരാറുകളും ഭരണപരമായ സംവിധാന രേഖകളും സംയുക്ത ലക്ഷ്യ പ്രസ്താവനകളും ഒപ്പുവെച്ചിട്ടുണ്ട്. അതിവേഗ റെയില്‍ നിര്‍മാണം, നിലവിലുള്ള പാതകളില്‍ വേഗം കൂട്ടല്‍, ലോകോത്തര സ്‌റ്റേഷനുകള്‍ നിര്‍മിക്കല്‍, പുതിയ വന്‍കിട പ്രവര്‍ത്തനങ്ങള്‍, റെയില്‍ അടിസ്ഥാനസൗകര്യം പരിഷ്‌കരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് ഇതു ചെയ്തിട്ടുള്ളത്. 



(Release ID: 1608129) Visitor Counter : 141