പ്രധാനമന്ത്രിയുടെ ഓഫീസ്
കൊറോണ വൈറസ് പ്രമേയമാക്കിയ ഗാനങ്ങള്‍ക്കു ഗായകരെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
'ജനത കര്‍ഫ്യൂ' സന്ദേശം പ്രചരിപ്പിച്ചതിനു പ്രധാനമന്ത്രി പ്രമുഖ വ്യക്തികളെ പ്രശംസിച്ചു
Posted On:
22 MAR 2020 2:33PM by PIB Thiruvananthpuram
കൊറോണ വൈറസ് പ്രമേയമായുള്ള ഗാനങ്ങള്‍ക്കു ഗായകരായ മാലിനി അവസ്തി, പ്രിതം ഭര്‍ത്വന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. ഗാനങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു.
ശരിയായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മാത്രമല്ല, ശരിയായ മുന്‍കരുതല്‍ എടുക്കുന്നതിനും മാധ്യമ സുഹൃത്തുക്കളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനു മാധ്യമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തന്റെ 'ജനത കര്‍ഫ്യൂ' സന്ദേശം പ്രചരിപ്പിച്ചതിനു പ്രമുഖ വ്യക്തികളെ അദ്ദേഹം നന്ദി അറിയിച്ചു. ട്വീറ്റുകളില്‍ അദ്ദേഹം പ്രതികരിച്ചു: 'കൊറോണ വൈറസിനെതിരെ പൊരുതാനായി ഞായറാഴ്ച വീട്ടില്‍ കഴിയൂ എന്ന സന്ദേശം പ്രമുഖ വ്യക്തികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ പിന്‍തുണ സുനശ്ചിതമാണ്.'
'ജനത കര്‍ഫ്യൂ'വിന്റെ ഭാഗമാകാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, കോവിഡ്-19 മഹാമാരിയെ തടുക്കുന്നതിന് ഇതേറെ കരുത്തു പകരുമെന്നു ചൂണ്ടിക്കാട്ടി. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ടെലിവിഷന്‍ കണ്ടും നല്ല ഭക്ഷണങ്ങള്‍ കഴിച്ചും കുടുംബത്തോടൊപ്പം നല്ല നിലയില്‍ സമയം ചെലവിടാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നാം ഓരോരുത്തരും കോവിഡ്-19നെതിരായ പോരാട്ടത്തില്‍ വിലപ്പെട്ട ഭടന്‍മാരാണെന്നും ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നതു മറ്റനേകം പേരുടെ ജീവന്‍ രക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരുവുകള്‍ ആളൊഴിഞ്ഞ നിലയിലാണെന്നും കോവിഡ്-19നെ നേരിടുന്നതിനുള്ള ദൃഢനിശ്ചയം പൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Release ID: 1607649)
Visitor Counter : 146
Read this release in:
Telugu
,
English
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada