പ്രധാനമന്ത്രിയുടെ ഓഫീസ്‌

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജനങ്ങളോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു

Posted On: 21 MAR 2020 7:33PM by PIB Thiruvananthpuram

 

ഡോക്ടര്‍മാര്‍ തരുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നു പ്രധാനമന്ത്രി
സഹ പൗരന്‍മാര്‍ക്ക് അളവറ്റ സേവനം നല്‍കുന്ന ഐ.ടി. വിദഗ്ധരെയും തൊഴിലാളികളെയും അഭിനന്ദിച്ചു

പരിഭ്രാന്തരാകേണ്ടെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനംചെയ്തു. എല്ലാവരും ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിച്ച പ്രധാനമന്ത്രി, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഓര്‍മിപ്പിച്ചു. 
തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു: 'തയ്യാറെടുപ്പു വേണം, എന്നാല്‍ പരിഭ്രാന്തരാകേണ്ട എന്നത് ഒരിക്കലും മറക്കരുത്. വീട്ടിനകത്തു കഴിയുക എന്നതു മാത്രമല്ല, നിങ്ങള്‍ ഇപ്പോഴുള്ള പട്ടണത്തിലോ നഗരത്തിലോ തുടരുക എന്നതും പ്രധാനമാണ്. അനാവശ്യ യാത്രകള്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണകരമല്ല. ഈ അവസ്ഥയില്‍ നാം നടത്തുന്ന ഓരോ ചെറിയ ശ്രമവും വലിയ ഫലമുണ്ടാക്കും'.
'ഡോക്ടര്‍മാരും അധികൃതരും നല്‍കിയ ഉപദേശങ്ങള്‍ക്കു കാതോര്‍ക്കേണ്ട സമയമാണ് ഇത്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. ഇതു നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും രക്ഷിക്കും.'
സഹ പൗരന്‍മാര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ക്ക് ഐ.ടി. വിദഗ്ധരെയും തൊഴിലാളികളെയും അഭിനന്ദിച്ച അദ്ദേഹം, കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ അവര്‍ വഹിച്ച നിര്‍ണായകമായ പങ്ക് വരും വര്‍ഷങ്ങളില്‍ ഓര്‍മിപ്പക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി. 
ഒരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി: 'അവര്‍ ഹീറോകളാണ്. വരുംവര്‍ഷങ്ങളില്‍ ആരു വഹിച്ച നിര്‍ണായകമായ പങ്ക് ഓര്‍ക്കപ്പെടുമോ, അത്തരം അസാധാരണ വ്യക്തികളാണ് അവര്‍. 
'വളരെ ശരിയാണ്! സഹ പൗരന്‍മാര്‍ക്കായി അളവറ്റ സേവനം നല്‍കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ഐ.ടി. വിദഗ്ധരെ കുറിച്ച് ഓര്‍ത്ത് ഇന്ത്യ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ നൂതനാശയക്കാരും ഉല്‍സാഹികളുമായ ഈ വിദഗ്ധര്‍ക്കു വലിയ പങ്കാണു വഹിക്കാനുള്ളത്'. #IndiaFightsCorona
 



(Release ID: 1607614) Visitor Counter : 162