പ്രധാനമന്ത്രിയുടെ ഓഫീസ്
ഞായറാഴ്ചത്തെ ജനത കര്‍ഫ്യൂവിനെ പിന്‍തുണയ്ക്കുന്നതിനു ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പെട്ടവരെ പ്രധാനമന്ത്രി നന്ദി അറിയിച്ചു
Posted On:
20 MAR 2020 8:53PM by PIB Thiruvananthpuram
കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാര്‍ച്ച് 22നു നടക്കുന്ന ജനത കര്‍ഫ്യൂവിനെ പിന്‍തുണയ്ക്കാന്‍ ഒരുമിച്ച, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ളവരുടെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു.
വിവിധ മേഖലകളിലും സംഘടനകളിലും പെട്ട, സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നതും നേട്ടങ്ങള്‍ സ്വന്തമാക്കിയതുമായ വ്യക്തികള്‍ ജനത കര്‍ഫ്യൂവിനെ പിന്‍തുണച്ചു രംഗത്തു വരികയും കര്‍ഫ്യൂ ഫലപ്രദമാക്കാന്‍ രാഷ്ട്രം ഒന്നിക്കണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്.
(Release ID: 1607455)
Visitor Counter : 135