മന്ത്രിസഭ

ആരോഗ്യമേഖലയിലെസഹകരണത്തിന് വേണ്ടിഇന്ത്യയും കോട്ട് ദി ഐവറിയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെഅംഗീകാരം

Posted On: 04 MAR 2020 4:12PM by PIB Thiruvananthpuram

 


ആരോഗ്യമേഖലയില്‍ പരസ്പരംസഹകരിക്കുന്നതിന് കേന്ദ്രആരോഗ്യകുടുംബക്ഷേ മന്ത്രാലയവുംകോട്ട് ദി ഐവറിയിലെആരോഗ്യ പൊതുജന ശുചിത്വ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി.
താഴേപ്പറയുന്ന മേഖലകളിലെസഹകരണമാണ് ധാരണാപത്രത്തിന് കീഴില്‍വരുന്നത് :-
1.     നൂതനമെഡിക്കല്‍സാങ്കേതികവിദ്യ, ന്യൂക്ലിയര്‍ മെഡിസിന്‍, റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, കാര്‍ഡിയാക്‌സര്‍ജറി, നെഫ്രോളജി, ഹീമോഡയാലിസിസ്, മെഡിക്കല്‍ഗവേഷണംഎന്നീമേഖലകളില്‍ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, മറ്റ്ആരോഗ്യ പ്രൊഫഷണലുകള്‍,വിദഗ്ധര്‍ എന്നിവരുടെവിനിമയവും പരിശീലനവും.
2.     മരുന്നുകളുടെയൂം ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും നിയന്ത്രണം.
3.     മാനവവിഭവശേഷിവികസനത്തിനുംആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ഉണ്ടാക്കുന്നതിനുംവേണ്ടസഹായം.
4.     മെഡിക്കല്‍ആരോഗ്യഗവേഷണവികസനം.
5.     ആരോഗ്യപരിരക്ഷാമേഖലയുടെ പരിപാലനം,മെഡിക്കല്‍ ഇവാക്യുവേഷന്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യസേവനം.
6.    ജനറിക്, അത്യാവശ്യമരുന്നുകളുടെസംഭരണം
7.    എച്ച്.ഐ.വി/എയ്ഡ്സ്‌മേഖലയിലെഗവേഷണത്തിന് സഹകരണം.
8. സാംക്രമികരോഗനിരീക്ഷണത്തിന് വേണ്ടസങ്കേതങ്ങളുടെയും തന്ത്രങ്ങളുടെയുംവികസനവുംമെച്ചപ്പെടുത്തലും.
9.    പ്രാഥമികആരോഗ്യ പരിരക്ഷാമേഖലയിലെമികച്ച രീതികളുടെവിനിമയം.
10.     ആശുപത്രികളുടെയുംസാമുഹികാരോഗ്യകേന്ദ്രങ്ങളുടെയും പരിപാലനത്തിന്റെയുംസാങ്കേതികജ്ഞാനം പങ്കുവയ്ക്കല്‍.
11.     പൊതുജനാരോഗ്യത്തിന്റെ പ്രോത്സാഹനവും, മെഡിക്കല്‍ മാലിന്യങ്ങള്‍കൈകാര്യംചെയ്യുന്നതിലെ പരിചയം പങ്കുവയ്ക്കല്‍
12.     ആരോഗ്യപ്രോത്സാഹനവുംരോഗ നിയന്ത്രണവും
13.     സാംക്രമികേതരരോഗങ്ങള്‍
14.     തൊഴിലിടങ്ങളിലെയും, പരിസ്ഥിതിയിലെയുംആരോഗ്യം.
15.     മെഡിക്കല്‍ഗവേഷണം
16.     പരസ്പരംതീരുമാനിക്കുന്ന മറ്റേതുമേഖലയിലേയുംസഹകരണം.
സഹകരണത്തിന്റെവിശദാംശങ്ങള്‍വിപുലീകരിക്കുന്നതിനും ഈ ധാരണാപത്രം നടപ്പാക്കുന്നതിന് മേല്‍നോട്ടംവഹിക്കുന്നതിനുമായിഒരുപ്രവര്‍ത്തകസമിതിരൂപീകരിക്കും.
RS/MRD



(Release ID: 1605327) Visitor Counter : 111