മന്ത്രിസഭ

ഉന്നതാധികാര ടെക്‌നോളജി ഗ്രൂപ്പ്‌ രൂപീകരിക്കാന്‍  മന്ത്രിസഭയുടെ അംഗീകാരം

Posted On: 19 FEB 2020 4:42PM by PIB Thiruvananthpuram

 

ഒരുഉന്നതാധികാരടെക്‌നോളജി ഗ്രൂപ്പ്‌രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി.

വിശദാംശങ്ങള്‍
    കേന്ദ്ര ഗവണ്‍മെന്റിന്റെമുഖ്യശാസ്‌ത്രോപദേഷ്ടാവ് അദ്ധ്യക്ഷനായിഒരു 12 അംഗടെക്‌നോളജി ഗ്രൂപ്പ്‌രൂപീകരിക്കാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. അത്യാധുനികസാങ്കേതികവിദ്യകള്‍, സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യരൂപകല്‍പ്പനകള്‍ ദേശീയലബോറട്ടറികളിലുംഗവണ്‍മെന്റിന്റെഗവേഷണവികസന സ്ഥാപനങ്ങളിലുംവികസിപ്പിക്കുന്ന ഇരട്ട ഉപയോഗമുള്ളസാങ്കേതികവിദ്യകളുടെവാണിജ്യവല്‍ക്കരണം, തിരഞ്ഞെടുക്കപ്പെട്ട സാങ്കേതികവിദ്യകളില്‍തദ്ദേശീയമാര്‍ഗ്ഗരേഖകള്‍വികസിപ്പിക്കല്‍, സാങ്കേതികവിദ്യാവികസനത്തിന് അനുയോജ്യമായവികസന പരിപാടികള്‍മുതലായവയില്‍അതത്‌സമയങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കുകയായിരിക്കും ഗ്രൂപ്പിന്റെചുമതല.

പ്രധാന ഗുണഫലങ്ങള്‍
    ടെക്‌നോളജി ഗ്രൂപ്പ്താഴെപ്പറയുന്ന മേഖലകളില്‍ ഉപദേശങ്ങള്‍ നല്‍കും:
1.    ഏതുതരംസാങ്കേതികവിദ്യയാണ്‌വികസിപ്പിക്കേണ്ടത്എന്നത്‌സംബന്ധിച്ച്ഒരുസാങ്കേതികവിദ്യാദാതാവിന് സാധ്യമായഏറ്റവുംമികച്ച ഉപദേശം നല്‍കുന്നതോടൊപ്പംസാങ്കേതികവിദ്യസ്വായക്തമാക്കുന്നതിനുള്ള തന്ത്രവും നിര്‍ദ്ദേശിക്കും.
2.    നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും നയപരമായവിഷയങ്ങളിലുംതദ്ദേശിയവൈദഗ്ധ്യംവികസിപ്പിക്കല്‍
3.    പൊതുമേഖലാസ്ഥാപനങ്ങള്‍, ദേശീയലാബുകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയുടെസാങ്കേതികവിദ്യാവികസനത്തിന് സുസ്ഥിരതഉറപ്പാക്കുക.

നടത്തിപ്പ്തന്ത്രവുംലക്ഷ്യങ്ങളും
    ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെമൂന്ന്മുഖ്യസ്തംഭങ്ങള്‍ ഇവയാണ് :
1.    നയപരമായ പിന്‍തുണ
2.    സംഭരണ പിന്‍തുണ
3.    ഗവേഷണവികസനങ്ങള്‍ക്കുള്ള പിന്‍തുണ

താഴെപ്പറയുന്നവടെക്‌നോളജി ഗ്രൂപ്പ്‌ലക്ഷ്യമിടുന്നു:
1.    ഇന്ത്യയിലെഎല്ലാവ്യവാസായികമേഖലകളുടെയുംസുസ്ഥിരവികസനവും, സാമ്പത്തിക വളര്‍ച്ചയുംസാധ്യമാക്കാന്‍ ഫലപ്രദവും, സുരക്ഷിതവും, അനുയോജ്യവുമായ നയങ്ങളും തന്ത്രങ്ങളുംഇന്ത്യയ്ക്കുണ്ടെന്ന്ഉറപ്പ്‌വരുത്തുക.
2.    നൂതന സാങ്കേതികവിദ്യകളുടെഗവേഷണത്തിനുള്ള മുന്‍ഗണനകളും, തന്ത്രങ്ങളുംസംബന്ധിച്ച്ഗവണ്‍മെന്റിന് ഉപദേശം നല്‍കുക.
3.    രാജ്യത്തുടനീളംവികസിപ്പിക്കുന്ന ഏറ്റവും പുതിയസാങ്കേതികവിദ്യകളെയും ഉല്‍പ്പന്നങ്ങളെയുംകുറിച്ചുള്ളഅറിവ്‌ലഭ്യമാക്കുക.
4.    തിരഞ്ഞെടുത്ത സാങ്കേതികവിദ്യകളില്‍തദ്ദേശീയമാര്‍ഗ്ഗ രേഖകള്‍വികസിപ്പിക്കുക
5.    ഡേറ്റ സയന്‍സ്, നിര്‍മ്മിതബുദ്ധി മുതലായ നൂതന സാങ്കേതികവിദ്യകളുടെഉപയോഗത്തിലും നയങ്ങളിലുംതദ്ദേശീയവൈദഗ്ധ്യംവികസിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളെയുംവകുപ്പുകളെയും, സംസ്ഥാന ഗവണ്‍മെന്റുകളെയും പ്രോത്സാഹിപ്പിക്കുക.
6.    സര്‍വ്വകലാശാലകള്‍, സ്വകാര്യ കമ്പനികള്‍എന്നിവയുമായുള്ളകൂട്ട് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പൊതുമേഖലാലാബുകളിലുംമറ്റുമുള്ളസാങ്കേതികവിദ്യാവികസനത്തിന് സുസ്ഥിരതഉറപ്പാക്കുന്നതിനുള്ള നയങ്ങള്‍രൂപീകൃതമാക്കുക.
7.    ഗവേഷണവികസനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ തിരുത്തുമ്പോള്‍ പൊതുവായ മാനദണ്ഡങ്ങള്‍രൂപീകരിക്കുക.

പശ്ചാത്തലം
    അഞ്ച് പ്രധാന പ്രശ്‌നങ്ങളാണ്‌സാങ്കേതികവിദ്യാമേഖല നേരിടുന്നത്.
1.    സാങ്കേതികവിദ്യാവികസനത്തില്‍ഒറ്റതിരിഞ്ഞ സമീപനം
2.    സാങ്കേതികവിദ്യാ മാനകങ്ങള്‍ വികസിപ്പിക്കുകയോ, ഉപയോഗിക്കാതിരിക്കുകയോചെയ്യുകവഴിലക്ഷ്യമിട്ട വ്യാവസായികവികസനം സാധ്യമാകാതെവരിക.
3.    ഇരട്ട ഉപയോഗമുള്ളസാങ്കേതികവിദ്യകള്‍വാണിജ്യപരമായി ഉപയോഗിക്കാതിരിക്കുക
4.    സാങ്കേതികവിദ്യവികസനത്തിന് അനുഗുണമല്ലാത്ത ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ 
5.    സമൂഹത്തിനുംവ്യവസായങ്ങള്‍ക്കുംആവശ്യമായസുപ്രധാന സാങ്കേതികവിദ്യകള്‍കണ്ടെത്തേണ്ട ആവശ്യം.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമമാണ്‌സാങ്കേതികവിദ്യ ഗ്രൂപ്പിന്റെരൂപീകരണം.


NS/MRD 


(Release ID: 1603798) Visitor Counter : 248