പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഫെബ്രുവരി 16നു വാരാണസി സന്ദര്‍ശിക്കും; ദീന്‍ദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രതിമ അനാഛാദനം ചെയ്യും

വാരാണസി, ഉജ്ജയിനി,ഓംകാരേശ്വര്‍ എന്നീ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മഹാകാല്‍എക്‌സ്പ്രസ് ഫ്‌ളാഗ്ഓഫ് ചെയ്യും
വാരാണസിയിലെ 430 കിടക്കകളുള്ള ഗവണ്‍മെന്റ്‌സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കും.

Posted On: 14 FEB 2020 2:09PM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി16ന് സ്വന്തം നിയോജക മണ്ഡലമായ വാരാണസിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തും. 
ജഗദ്ഗുരുവിശ്വരഥ്യാഗുരുകുലത്തിന്റെ നൂറാംവാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥത്തിന്റെ 19 ഭാഷകളിലെ പരിഭാഷയുടെയും അതിന്റെമൊബൈല്‍ ആപ്പിന്റെയും പ്രകാശനം ശ്രീ മോദി നിര്‍വഹിക്കും.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ സ്മാരക കേന്ദ്രം പിന്നീട്അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിക്കും. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പഞ്ചലോക പ്രതിമ ആ          ചടങ്ങില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. രാജ്യത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. ഈ പ്രതിമ പൂര്‍ത്തിയാക്കുന്നതിന് കഴിഞ്ഞ ഒരുവര്‍ഷം ഇരുന്നൂറിലധികംശില്‍പികള്‍ മുഴുവന്‍ സമയ പ്രവൃത്തിയിലാണ്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെജീവിതത്തെയുംകാലത്തെയുംകുറിച്ചുള്ളവിവരങ്ങളുംസ്മാരകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒഡിഷയില്‍ നിന്നുള്ള മുപ്പതോളം കരകൗശലത്തൊഴിലാളികളും കലാകാരന്മാരുമാണ് ഒരുവര്‍ഷമായിഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പിന്നീട് നടക്കുന്ന ഒരു പൊതുപരിപാടിയില്‍മുപ്പതിലേറെപദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ബനാറസ്ഹിന്ദുസര്‍വ്വകലാശാലയില്‍430 കിടക്കകളുള്ള ഗവണ്‍മെന്റ്‌സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും 74 കിടക്കകളുള്ള മനോരോഗ ചികില്‍സാ കേന്ദ്രവും ഉള്‍പ്പെടെയാണ്ഇത്.
ഐആര്‍സിടിസിയുടെ മഹാകാല്‍ എക്‌സ്പ്രസ്‌വീഡിയോ ലിങ്ക് മുഖേന പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും. വാരാണസി, ഉജ്ജയിനി, ഓംകാരേശ്വര്‍ എന്നീ മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ ആണിത്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഹസ്തകാല സങ്കുലില്‍രണ്ടു ദിവസത്തെ  മേളയായ'കാശി ഏകരൂപം, അനേകം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെവിവിധ രാജ്യങ്ങളില്‍ നിന്ന് വാങ്ങാന്‍ എത്തിയവരുംശില്‍പികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഉത്തര്‍പ്രദേശിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ളഉല്‍പ്പന്നങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കും. 

RS/MRD


(Release ID: 1603247) Visitor Counter : 126