മന്ത്രിസഭ
സുസ്ഥിര ഫിഷറീസ്‌വികസന രംഗത്ത്ഇന്ത്യയും ഐസ്‌ലാന്‍ഡും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെഅംഗീകാരം
Posted On:
12 FEB 2020 3:54PM by PIB Thiruvananthpuram
ഫിഷറീസ്‌രംഗത്ത്ഇന്ത്യയും, ഐസ്‌ലാന്‍ഡും തമ്മില്‍ ഒപ്പുവച്ച ധാരണാ പത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി. 2019 സെപ്റ്റംബര്‍ 10 നാണ് ധാരണാപത്രംഒപ്പുവച്ചത്. ധാരണാപത്രത്തിന്റെ പ്രധാന സവിശേഷതകള്‍ഇവയാണ് :
1. ആഴക്കടലിലും, തീരത്ത് നിന്ന്അകലെയുള്ള പ്രദേശങ്ങളില്‍ നിന്നുംലഭിക്കാവുന്ന ആകെമീനിന്റെകണക്കെടുപ്പ്‌രംഗത്ത്ശാസ്ത്രജ്ഞരേയും, സാങ്കേതികവിദഗ്ധരേയുംശരിയായിവിന്യസിക്കുന്നതിനുംഅവരെ പരസ്പരംകൈമാറുന്നതിനുമുള്ളസൗകര്യമൊരുക്കല്‍.
2. പ്രധാനപ്പെട്ട ഫിഷറീസ്സ്ഥാപനങ്ങളിലെ പ്രൊഫഷണലുകള്‍ക്ക് ആധുനിക ഫിഷറീസ്മാനേജ്‌മെന്റിലും,മത്സ്യസംസ്‌കരണത്തിലും പരിശീലനം ലഭ്യമാക്കുന്നതിനുള്ളവ്യവസ്ഥ.
3. ശാസ്ത്ര സംബന്ധിയായവിവരങ്ങള്‍, ഗവേഷണ ഫലങ്ങള്‍, മറ്റ്‌വിവരങ്ങള്‍തുടങ്ങിയവയുടെകൈമാറ്റം.
4. മത്സ്യബന്ധന സാധ്യതകള്‍ പഠിക്കുന്നതിന് വിദഗ്ധരുടെകൈമാറ്റം. സംരംഭകത്വവികസനത്തിന് ആഴക്കടല്‍ ഫിഷറീസ്ഉല്പന്നങ്ങളുടെസംസ്‌കരണവും, വിപണനവും.
ഇന്ത്യയും, ഐസ്‌ലാന്‍ഡും തമ്മില്‍ നിലവിലുള്ളസൗഹാര്‍ദ്ദ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ഫിഷറീസ്ഉള്‍പ്പെടെയുള്ളഉഭയകക്ഷിവിഷയങ്ങളില്‍കൂടിയാലോചനയും, സഹകരണവും വര്‍ദ്ധിപ്പിക്കാനും ധാരണാപത്രംവഴിയൊരുക്കും.
NSMRD
(Release ID: 1603035)
Visitor Counter : 195