ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കൊറോണ വൈറസ്: പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Posted On: 03 FEB 2020 10:24AM by PIB Thiruvananthpuram

ചൈനയിലേക്കുള്ള യാത്രയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് പുതുക്കിയ യാത്രാ നിര്‍ദ്ദേശം പുറത്തിറക്കി. ഇതനുസരിച്ച് ജനുവരി 15 മുതലുള്ള (2020 ജനുവരി) കാലയളവില്‍ ചൈന സന്ദര്‍ശിച്ചവരെ ക്വാറന്റൈന്‍ ചെയ്‌തേക്കാം. 

* ചൈനീസ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്കുള്ള ഇ- വിസ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തലാക്കി.

* ചൈനീസ് പൗരന്‍മാര്‍ക്ക് ഇതിനകം അനുവദിച്ച ഇ- വിസയ്ക്ക് തല്‍ക്കാലം സാധുതയുണ്ടാകില്ല.

* ചൈനയില്‍ നിന്ന്, ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം നിര്‍ത്തിവെച്ചു.

* ഇന്ത്യ സന്ദര്‍ശിക്കേണ്ട, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളുള്ളവര്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയെയോ, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടണം.

AM/MRD

 


(Release ID: 1601710) Visitor Counter : 171