ധനകാര്യ മന്ത്രാലയം

വെളിയിട വിസര്‍ജ്ജനമുക്ത ശീലം നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം


ശുചിത്വ ഭാരത ദൗത്യത്തിന് 12,300 കോടി രൂപ വകയിരുത്തി
ജല്‍ ജീവന്‍ ദൗത്യത്തിന് 3.60 ലക്ഷം കോടി രൂപ

Posted On: 01 FEB 2020 2:05PM by PIB Thiruvananthpuram

 


വെളിയിട വിസര്‍ജ്ജനം സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാ ബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം മലിന ജലം കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുവാനും അവര്‍ പറഞ്ഞു. 2020 - 21 ല്‍ ശുചിത്വ ഭാരത ദൗത്യത്തിനുള്ള മൊത്തം അടങ്കല്‍ 12,300 കോടി രൂപയായിരിക്കും. 
എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന്‍ ദൗത്യത്തിന് 3.6 ലക്ഷം കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പ്രാദേശികമായ ജല സ്‌ത്രോതസ്സുകള്‍ മെച്ചപ്പെടുത്തുന്ന തിനും, നിലവിലുള്ളവ നവീകരിക്കുന്നതിനും, ജലക്കൊയ്ത്തിനും, ഉപ്പു വെള്ളം ശുദ്ധീകരിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കും. 202021 ലേക്ക് 11,500 കോടി രൂപ ഇതിലേക്കായി നീക്കിവച്ചിട്ടുണ്ട്.
AB/MRD



(Release ID: 1601602) Visitor Counter : 73