മന്ത്രിസഭ
2019 - ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി ബില്ലിലെഔദ്യോഗിക ഭേദഗതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
प्रविष्टि तिथि:
29 JAN 2020 2:03PM by PIB Thiruvananthpuram
1973-ലെ ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ നിയമംഭേദഗതി ചെയ്യുന്നതിനുള്ള 2019 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപതി ബില്ലിലെ ഔദ്യോഗിക ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ് ഈ ബില്‍.
ഇതുപ്രകാരം വരുന്ന ഭേദഗതികള്‍ -
· ഹോമിയോപതി വിദ്യഭ്യാസത്തില്‍ ആവശ്യമായ നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉറപ്പാക്കും
· പൊതു സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരവാദിത്തവും സുതാര്യതയും സാധ്യമാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചെലവു കുറഞ്ഞ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്മിഷന്‍ പ്രോത്സാഹനം നല്‍കും.
പശ്ചാത്തലം
ഹോമിയോപതി വിദ്യാഭ്യാസം, ചികിത്സ എന്നിവ ക്രമപ്പെടുത്താനും ഹോമിയോപതിയുടെ കേന്ദ്രീകൃത രജിസ്റ്റര്‍ സൂക്ഷിക്കാനുമായി ഹോമിയോപതിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് ഹോമിയോപതി കേന്ദ്ര കമ്മിഷന്‍ നിയമം 1973 പാസാക്കിയത്. 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിന്റെ മാതൃകയിലാണ് ഈ നിയമം രൂപീകരിച്ചത്. ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സിലിന്റെപ്രവര്‍ത്തനം, ഭരണഘടന, ചട്ടങ്ങള്‍ എന്നിവ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനു തുല്യമാണ്. അതെ സമയം ഹോമിയോപതിയുടെ വൈദ്യശാസ്ത്ര പഠനം, ചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്ക് നിയമം വളരെ ശക്തമായ അടിസ്ഥാനം ലഭ്യമാക്കുന്നുണ്ട്. പക്ഷെ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന് പല തരത്തിലുള്ള പ്രതിബന്ധങ്ങളും അനുഭവപ്പെട്ടു വരികയായിരുന്നു. തത്ഫലമായി ഹോമിയോ വിദ്യാഭ്യാസത്തിനെയും മെച്ചപ്പെട്ട ഹോമിയോ ചികിത്സ ലഭ്യമാക്കുന്നതിനെയും ഇത് ദോഷകരമായി ബാധിച്ചിരുന്നു.
AJ/AM MRD
(रिलीज़ आईडी: 1600992)
आगंतुक पटल : 153
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada