മന്ത്രിസഭ
ദാദ്രാ നഗര്‍ഹവേലിയും ദാമന്‍ & ഡിയുവിന്റെയൂം ലയനം :നികുതി നിയമങ്ങളുടെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
22 JAN 2020 3:31PM by PIB Thiruvananthpuram
ദാമനെ ആസ്ഥാനകേന്ദ്രമായി നിയോഗിക്കുന്നതിന് വേണ്ടി ചരക്ക് സേവന നികുതി, മൂല്യവര്‍ദ്ധിത നികുതി, സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി എന്നിവ കൈകാര്യം ചെയ്യുന്ന താഴെപ്പറയുന്ന നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി/വിപുലീകരണം/ പിന്‍വലിക്കല്‍ എന്നിവയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി.
1) കേന്ദ്ര ചരക്ക് സേവന നികുതി നിയമം 2017 (2017ലെ നമ്പര്‍ 12) കേന്ദ്ര ചരക്ക് സേവന നികുതി (ഭേദഗതി) ചട്ടം 2020 ആയി ഭേദഗതി ചെയ്യും;
2) കേന്ദ്ര ഭരണപ്രദേശ ചരക്ക് സേവന നികുതി നിയമം 2017 (2017ലെ നമ്പര്‍ 14) കേന്ദ്ര ഭരണപ്രദേശ ചരക്ക് സേവന നികുതി (ഭേദഗതി)ചട്ടം 2020 ആയി ഭേദഗതി ചെയ്യും.
3) ദാദാ & നഗര്‍ ഹാവേലി മൂല്യവര്‍ദ്ധിത ചട്ടം, 2005( 2005ലെ നമ്പര്‍ 2) ദാദാ നഗര്‍ ഹാവേലി ആന്റ് ഡാമന്‍ ദിയു മൂല്യവര്‍ദ്ധിത നികുതി (ഭേദഗതി) ചട്ടം 2020 ആയി ഭേദഗതി ചെയ്യും.
4) ദാമന്‍ ആന്റ് ദിയു മുല്യവര്‍ദ്ധിത നികുതി ചട്ടം, 2005 (2005ലെ നമ്പര്‍ 1) ദാമന്‍ ആന്റ് ദിയു മൂല്യവര്‍ദ്ധിത നികുതി (പിന്‍വലിക്കല്‍) ചട്ടം 2020 ആയി പിന്‍വലിക്കും.
5) ദി ഗോവ, ദാമന്‍ ആന്റ് ദിയു എക്‌സൈസ് ഡ്യൂട്ടി നിയമം 1964 (1964ലെ നമ്പര്‍ 5) ദാദ്രാ ആന്റ് നഗര്‍ ഹാവേലി ആന്റ് ദാമന്‍ ആന്റ് ദിയു എക്‌സൈസ് ഡ്യൂട്ടി (ഭേദഗതി) ചട്ടം 2020 ആയി ഭേദഗതി ചെയ്യും.
6) ദി ദാമന്‍ ആന്റ് നഗര്‍ഹാവേലി എക്‌സൈസ് ഡ്യൂട്ടി ചട്ടം 2012 (2012ലെ നമ്പര്‍ 1) ദാദ്രാ ആന്റ് നഗര്‍ഹാവേലി എക്‌സൈസ് ഡ്യൂട്ടി(പിന്‍വലിക്കല്‍) ചട്ടം 2020 ആയി പിന്‍വലിക്കും.
7) കേന്ദ്ര ഭരണപ്രദേശങ്ങളായ ദാദ്രാ ആന്റ് നഗര്‍ഹവേലിയുടെയൂം ഡാമന്‍ ആന്റ് ദിയുവിന്റെയും ആസ്ഥാനകേന്ദ്രമായി ഡാമനെ നിയോഗിക്കല്‍.
പൊതുനികുതി നിര്‍ണ്ണയ അധികാരികളിലൂടെ ഈ ഭേദഗതികള്‍ '' പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം'' എന്നതിലേക്ക് നയിക്കും; ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഇരട്ടിപ്പിക്കല്‍ കുറയ്ക്കുകയും ചെയ്ത് പൗരന്മാര്‍ക്ക് മികച്ച സേവനം നല്‍കും, ഇത് ജി.എസ്.ടി, വാറ്റ്, സംസ്ഥാന എക്‌സൈസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഏകീകരണം കൊണ്ടുവരുന്നതിന് സഹായിക്കുകയും കുടിശിക പിരിക്കുന്നതുള്‍പ്പെടെ ജി.എസ്.ടി നിയമം, വാറ്റ്, സംസ്ഥാന എക്‌സൈസ് എന്നിവയില്‍ നിന്നുള്ള ലെവി പിരിക്കുന്നതിനുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യുന്ന ഈ ഭേദഗതികള്‍ നികുതിനിര്‍ണ്ണയ നിയമങ്ങളെ ഏകീകരിക്കുക മാത്രമല്ല, നിയമസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.
കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രാ ആന്റ് നഗര്‍ ഹാവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലെ ഭരണസംവിധാനങ്ങള്‍ ഈ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് വേണ്ടി ''പരിമിതമായ ഗവണ്‍മെന്റും പരമാവധി ഭരണവും'' എന്ന വീക്ഷണം ഉറപ്പാക്കാനായി വലിയ ചുവടുകള്‍ കൈക്കൊണ്ടിരുന്നു. അതിന് പുറമെ നികുതി നിര്‍ണ്ണയ അധികാരികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഗവണ്‍മെന്റ് ഖജനാവ് സംരക്ഷിക്കുന്നതിനും ഐകരൂപ്യവും സ്ഥിരതയും ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ചരക്ക് സേവന നികുതി (ജി.എസ്.ടി), മൂല്യവര്‍ദ്ധിത നികുതി (വാറ്റ്), എക്‌സൈസ് എന്നിവ കൈകാര്യം ചെയ്യുന്ന നിയമങ്ങളില്‍ ഭേദഗതി/ വിപുലീകരണം/ പിന്‍വലിക്കല്‍ എന്നിവയിലൂടെയും ദാദ്രാ ആന്റ് നഗര്‍ ഹാവേലിയുടെയും ദാമന്‍ ആന്റ് ദിയുവൂം നേരത്തെ നിശ്ചയിക്കപ്പെട്ട 2020 ജനുവരി 26ന് തമ്മില്‍ ലയിക്കുന്നത് കണ്ടുകൊണ്ട് ദാമനെ ദാദ്രാ ആന്റ് നഗര്‍ ഹാവേലിയുടെയും ദാമന്‍ ആന്റ് ദിയുവിന്റെയൂം ആസ്ഥാനകേന്ദ്രമായി നിയോഗിച്ച് കൊണ്ട് ഇത് നേടിയെടുക്കാനുള്ള നടപടികളാണിവ.
RS /ND MRD
(Release ID: 1600225)
Visitor Counter : 116