മന്ത്രിസഭ
ടൂണീസ്യ, പാപ്വ ന്യൂഗുനിയ തെരഞ്ഞെടുപ്പു കമ്മീഷനുകളുമായി സഹകരണത്തിനുള്ള ധാരണാ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
22 JAN 2020 3:40PM by PIB Thiruvananthpuram
ടുണീസ്യ തെരഞ്ഞെടുപ്പ് ഉന്നതാധികാര വകുപ്പും പാപ്വ ന്യൂ ഗുനിയ തെരഞ്ഞടപ്പു കമ്മീഷനുമായി തിരഞ്ഞെടുപ്പ് നടത്തിപ്പ്, ഭരണ നിര്‍വ്വഹണം എന്നീ മേഖലകളില്‍ നിയമനിര്‍മാണ വകുപ്പിന്റെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഫലപ്രാപ്തി:
തിരഞ്ഞെടുപ്പ് നടത്തിപ്പ്, ഭരണ നിര്‍വ്വഹണം എന്നീ മേഖലകളില്‍ ടുണീസിയ തെരഞ്ഞെടുപ്പ് ഉന്നതാധികാര വകുപ്പിനും പാപ്വ ന്യൂ ഗനിയ തെരഞ്ഞടപ്പു കമ്മീഷനൂം സാങ്കേതിക സഹായവും ശേഷിവികസന പിന്തുണയും നല്‍കുന്നതിനുള്ള ഉഭയകക്ഷി സഹകരണം ഈ ധാരണാപത്രങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. ഈ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പു രംഗത്ത് കൂടുതല്‍ സാങ്കേതികവും ഭരണപരവുപമായ കാര്യക്ഷമത സാധ്യമാക്കുന്ന സഹകരണമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ഊഷ്മളത മൂലമാണ് ഇതു സാധ്യമായത്.
പശ്ചാത്തലം:
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരസ്പര സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ചില രാജ്യങ്ങളുമായും ഏജന്‍സികളുമായും തെരഞ്ഞെടുപ്പു കമ്മീഷന്‍ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പ്രക്രിയ നടത്തുന്ന സംവിധാനമാണ്. വ്യത്യസ്ഥ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പശ്ചാത്തലമുള്ള 85 കോടിയോളം വോട്ടര്‍മാര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുക എന്നത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയാണ്. സമീപകാലത്തായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍വഹിക്കുന്ന വലിയ പങ്കാൡത്തം മൂലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി കണക്കാക്കുന്ന ഇന്ത്യയില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പ്രക്രിയയില്‍ വന്‍തോതിലുള്ള പങ്കാളിത്തം ഉണ്ടാകുന്നുമുണ്ട്.ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ വിജയം മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
ഈ കാര്യക്ഷമത മൂലം വിവിധ വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജന്‍സികളുമായി ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ ലഭിക്കാറുണ്ട്. തിരഞ്ഞെടുപ്പു നടത്തിപ്പ് രംഗത്തെ സഹകരണത്തില്‍ മാലിദ്വീപുമായി സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര നിയമകാര്യ, നിയമനിര്‍മാണ കാര്യ വകുപ്പിനു കൈമാറിയിരിക്കുകയാണ്.
വിജ്ഞാന വിനിമയം ഉള്‍പ്പെടെ തെരഞ്ഞെടുപ്പുരംഗത്തെ മാനേജ്‌മെന്റ്, ഭരണ നിര്‍വ്വഹണ സഹകരണത്തിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ ഒപ്പുവച്ച ധാരണാപത്രം. സ്ഥാപനപരവും സാങ്കേതികവുമായി തിരഞ്ഞെടുപ്പു പ്രക്രിയയിലെ അനുഭവങ്ങളും പങ്കുവയ്ക്കും. വിവര കൈമാറ്റം, തിരഞ്ഞെടുപ്പു സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തലും ഉദ്യോഗസ്ഥ പരിശീലനവും തുടര്‍ച്ചയായ കൂടിയാലോചനകളും നടത്തും.
PSR /ND MRD
(Release ID: 1600216)
Visitor Counter : 307
Read this release in:
Assamese
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada