മന്ത്രിസഭ

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (രണ്ടാം ഭേദഗതി)  ബില്‍, 2019നു മന്ത്രിസഭയുടെ അംഗീകാരം

Posted On: 11 DEC 2019 6:17PM by PIB Thiruvananthpuram

 


ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (രണ്ടാം ഭേദഗതി) ബില്‍, 2019 വഴി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ്, 2016ല്‍ ഭേദഗതി വരുത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമം നടപ്പാക്കുന്നതില്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കാനും ബിസിനസ് ചെയ്യുന്നതു സുഗമമാക്കാനും ഉദ്ദേശിച്ചാണിത്.
നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍:
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ്, 2016ലെ 5(12), 5(15), 7, 11, 14, 16(1), 21(2), 23(1), 29A, 227, 239, 240 വകുപ്പുകള്‍ ഭേദഗതി ചെയ്യാനും 32(A) വകുപ്പ് കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചാണു ഭേദഗതി. 
ഫലം:
1. ഭേദഗതി തടസ്സങ്ങള്‍ നീക്കുകയും സി.ഐ.ആര്‍.പി. വ്യവസ്ഥാപിതമാക്കുകയും ലാസ്റ്റ് മൈല്‍ ഫണ്ടിങ് സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രശ്നം നേരിടുന്ന മേഖലകളില്‍ നിക്ഷേപമെത്തുന്നതു പ്രോല്‍സാഹിപ്പിക്കും. 
2. കോര്‍പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ നടപടിക്രമം അര്‍ഥരഹിതമായി വളരുന്നതിനെ പ്രതിരോധിക്കുന്നതിനായി അംഗീകൃത ഏജന്റിനാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന വായ്പാ ദാതാക്കള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നടപ്പാക്കി. 
3. കമ്പനി വായ്പാ ദാതാവിന്റെ ബിസിനസിന്റെ അസ്തിവാരം നഷ്ടപ്പെടില്ലെന്നും മൊറട്ടോറിയം കാലയളവില്‍ ലൈസന്‍സോ പെര്‍മിറ്റോ ഇളവോ ക്ലിയറന്‍സോ റദ്ദാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ഉറപ്പു വരുത്തുക വഴി തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തുക. 
4. മുന്‍ മാനേജ്മെന്റുകളോ പ്രമോട്ടര്‍മാരോ ചെയ്ത കുറ്റങ്ങളിലെ ക്രിമിനല്‍ നടപടികളില്‍നിന്ന് ഐ.ബി.സിക്കു കീഴിലുള്ള കോര്‍പറേറ്റ് വായ്പാ ദാതാവിനെ വേര്‍തിരിച്ചു നിര്‍ത്തുക.
MRD



(Release ID: 1596099) Visitor Counter : 100