മന്ത്രിസഭ
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയില്‍ തന്ത്രപ്രധാന പങ്കാളിത്ത സമിതി സ്ഥാപിക്കുന്നതിന് ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
27 NOV 2019 11:20AM by PIB Thiruvananthpuram
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയില്‍ തന്ത്രപ്രധാന പങ്കാളിത്ത സമിതി സ്ഥാപിക്കുന്നതിന് 2019 ഒക്ടോബര്‍ 29 ന് പ്രധാനമന്ത്രി ഒപ്പുവെച്ച കരാറിന്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങള്‍ക്ക്, തന്ത്രപ്രധാന പങ്കാളിത്തത്തിനു കീഴില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉദ്യമങ്ങളുടെയും പദ്ധതികളുടെയും പുരോഗതി വിശകലനം ചെയ്യാനായി തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തുന്നതിന് ഈ കരാര്‍ സഹായിക്കും. തന്ത്രപ്രധാന സഹകരണത്തിനുള്ള പുതിയ മേഖലകള്‍ കണ്ടെത്താനും നേടാനുള്ള ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കാനും നേട്ടങ്ങള്‍ കൈവരിക്കാനും ഇത് സഹായകരമാകും.
പ്രയോജനങ്ങള്‍
ലിംഗ, വര്‍ഗ്ഗ, വരുമാന ഭേദമില്ലാതെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയുമായി മെച്ചപ്പെട്ട വരുമാന, വാണിജ്യ ബന്ധം സൃഷ്ടിക്കാന്‍ ഈ കരാര്‍ ലക്ഷ്യമിടുന്നു.
സൗദി അറേബ്യയുമായുള്ള ഈ കരാര്‍ പ്രതിരോധം, സുരക്ഷ, ഭീകരതയെ ചെറുക്കല്‍, ഊര്‍ജ്ജ സുരക്ഷ, പുനരുല്‍പ്പാദന ഊര്‍ജ്ജം എന്നീ മേഖലകളില്‍ പുതിയ പങ്കാളിത്തത്തിന് വഴി തുറക്കും.
AM/ND-MRD
(Release ID: 1593864)
Visitor Counter : 80