മന്ത്രിസഭ
വ്യവസായബന്ധ നിയമാവലി ബില്‍ 2019 ന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
Posted On:
20 NOV 2019 10:35PM by PIB Thiruvananthpuram
2019-ലെ വ്യവസായബന്ധ നിയമാവലി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
നേട്ടങ്ങള്‍:
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് നിലവിലെ ഏകാംഗ ട്രൈബ്യൂണലിന്റെ സ്ഥാനത്ത് രണ്ടംഗ ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും പ്രധാനപ്പെട്ട കേസ്സുകളില്‍ ചിലത് രണ്ടംഗങ്ങള്‍ ഒരുമിച്ചും മറ്റുള്ളവ ഒരംഗം മാത്രമായി തീര്‍പ്പു കല്‍പ്പിക്കും.
പിരിച്ചു വിടലുമായി ബന്ധപ്പെട്ട നിലവിലുള്ള വകുപ്പുകളില്‍ അയവു വരുത്തുന്നതിന് ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥ നൂറു തൊഴിലാളികള്‍ക്കായി എന്ന് നിലനിര്‍ത്തുന്നതോടൊപ്പം 'അത്രയും എണ്ണം തൊഴിലാളികള്‍ക്ക്' എന്നത് വിജ്ഞാപനത്തിലൂടെ ഉറപ്പാക്കുകയും വേണം.
പുനര്‍ നൈപുണ്യ ഫണ്ട് തൊഴിലാളികള്‍ക്കു നല്‍കുന്നതിനുള്ള സമ്പ്രദായം നിര്‍ദ്ദേശിക്കേണ്ടതാണ്.നിശ്ചിത കാലയളവിലെ തൊഴില്‍ നിര്‍വചിക്കുക, അത് ഒരു തരത്തിലും പിരിച്ചു വിടലുമായി ബന്ധപ്പെട്ട നോട്ടീസ് കാലാവധിയെയും നഷ്ടപരിഹാരത്തെയും ബാധിക്കരുത്.
തര്‍ക്ക പരിഹാരങ്ങള്‍ക്കുള്ള പിഴ നിശ്ചയിക്കാനുള്ള അധികാരം ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാക്കുന്നതു വഴി ട്രിബ്യൂണലിന്റെ മേലുള്ള ജോലി ഭാരം കുറയ്ക്കാം.
പശ്ചാത്തലം:
മൂന്ന് കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ ഏകീകരിക്കുകയും, ലളിതവത്കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തുകൊണ്ടാണ് കരട് വ്യവസായബന്ധ നിയമാവലിക്ക് രൂപം നല്‍കിയത്:
1) 1926ലെ ട്രേഡ് യൂണിയന്‍സ് നിയമം,
2) 1946ലെ വ്യവസായത്തൊഴിലാളി (സ്റ്റാന്റിംഗ് ഓര്‍ഡേഴ്സ് നിയമം,
3) 1947ലെ വ്യവസായ തര്‍ക്ക നിയമം
MRD
(Release ID: 1592782)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada