പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയും ബ്രസീലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെആഴം കൂട്ടാന്‍ ബ്രസീല്‍സന്ദര്‍ശനം അവസരമൊരുക്കും- പ്രധാനമന്ത്രി

Posted On: 12 NOV 2019 4:00PM by PIB Thiruvananthpuram

ബ്രസീലില്‍ഇന്നും, നാളെയുമായി നടക്കുന്ന ഈ വര്‍ഷത്തെ ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. 'നൂതനമായ ഭാവിക്കുവേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച'എന്നതാണ് ഈ ഉച്ചകോടിയുടെ പ്രമേയം.


'വിപുലമായമേഖലകളില്‍ വര്‍ദ്ധിച്ച സഹകരണത്തിന് ബ്രിക്‌സ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഞാന്‍ ഉറ്റുനോക്കുകയാണ്. ഉച്ചകോടിക്കിടെ ഞാന്‍ ബ്രിക്‌സ് ബിസിനസ്‌ഫോറത്തെ    അഭിസംബോധന ചെയ്യുന്നതോടൊപ്പം ബ്രിക്‌സ് ബിസിനസ്‌കൗണ്‍സില്‍, ഒപ്പം ന്യൂഡെവലപ്‌മെന്റ് ബാങ്ക്എന്നിവയുടെ പ്രതിനിധികളുമായിആശയവിനിമയവും നടത്തും. ബ്രിക്‌സ്‌രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുന്നത്ശുഭലക്ഷണമാണ്.

ഇന്ത്യയും - ബ്രസീലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബ്രസീല്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനും ബ്രസീല്‍സന്ദര്‍ശനം എനിക്ക്അവസരംഒരുക്കും. വ്യാപാരം, പ്രതിരോധം, കൃഷി, ഊര്‍ജ്ജംതുടങ്ങിയമേഖലകളില്‍ വമ്പിച്ച സാധ്യതകളാണുള്ളത്', പ്രധാനമന്ത്രി പറഞ്ഞു. 

ND



(Release ID: 1591534) Visitor Counter : 79