പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശുചിത്വ ഭാരതയജ്ഞത്തിനുള്ളഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

Posted On: 25 SEP 2019 7:15AM by PIB Thiruvananthpuram

ബില്‍ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരംശുചിത്വ ഭാരതയജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്‌ക്കാരചടങ്ങ് നടന്നത്.
ശുചിത്വ ഭാരതയജ്ഞത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കിമാറ്റുകയുംഅതിനെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയുംചെയ്തഇന്ത്യാക്കാര്‍ക്കായി പ്രധാനമന്ത്രി പുരസ്‌ക്കാരംസമര്‍പ്പിച്ചു. 
'ശുചിത്വ ഭാരതയജ്ഞത്തിന്റെവിജയത്തിന് കാരണക്കാര്‍ഇന്ത്യയിലെ ജനങ്ങളാണ്. അവര്‍ഇതിനെ തങ്ങളുടെസ്വന്തം പ്രസ്ഥാനമാക്കിമാറ്റുകയും ആഗ്രഹിച്ച ഫലങ്ങള്‍ലഭിക്കുന്നുവെന്ന്ഉറപ്പ്‌വരുത്തുകയുംചെയ്തു', പുരസ്‌ക്കാരംസ്ഥീകരിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു. 
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ഈ പുരസ്‌ക്കാരം സ്വീകരിക്കാന്‍കഴിഞ്ഞതിനെ വ്യക്തിപരമായിസാര്‍ത്ഥകമായ നിമിഷമെന്ന്‌വിശേഷിപ്പിച്ച പ്രധാനമന്ത്രി, 130 കോടിഇന്ത്യാക്കാര്‍ഒരു പ്രതിജ്ഞയെടുത്താല്‍ഏത്‌വെല്ലുവിളിയുംമറികടക്കാനാവുമെന്നതിന് തെളിവാണ്ശുചിത്വ ഭാരതയജ്ഞമെന്ന്ചൂണ്ടിക്കാട്ടി. ശുചിത്വ ഭാരതമെന്നമഹാത്മാഗാന്ധിയുടെസ്വപ്നം നിറവേറ്റുന്നതില്‍ഇന്ത്യ ശ്രദ്ധേയമാകുംവിധം പുരോഗമിച്ചിട്ടുണ്ടെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞഅഞ്ച്‌വര്‍ഷത്തിനിടെ 11 കോടിയിലധികംശൗചാലയങ്ങള്‍ നിര്‍മ്മിച്ചത് റെക്കോര്‍ഡാണ്. രാജ്യത്തിലെ പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കുമാണ് ഈ യജ്ഞംകൊണ്ട്കൂടുതല്‍ പ്രയോജനപ്പെട്ടത്' , പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 11 കോടിശൗചാലയങ്ങളുടെ നിര്‍മ്മാണം ശുചിത്വ, ആരോഗ്യഗുണങ്ങള്‍ക്ക് പുറമെ, ഗ്രാമങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുംആക്കമേകി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ശുചീകരണ നടപടികള്‍മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച്‌സംസാരിക്കവെ, ഇന്ത്യഅതിന്റെവൈദഗ്ധ്യവും, പരിചയ സമ്പത്തും മറ്റ്‌രാഷ്ട്രങ്ങളുമായി പങ്കിടാന്‍ തയ്യാറാണെന്നുംശുചിത്വവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ക്ക്ഇത്‌വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജല്‍ ജീവന്‍ ദൗത്യം, ഫിറ്റ്ഇന്ത്യാതുടങ്ങിയദൗത്യരൂപത്തിലുള്ള പ്രസ്ഥാനങ്ങളിലൂടെ പ്രതിരോധ ആരോഗ്യ പരിചരണത്തിലേയ്ക്കുള്ളഇന്ത്യയുടെഉദ്യമങ്ങളെകുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 
ND 



(Release ID: 1586224) Visitor Counter : 138