മന്ത്രിസഭ

ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ)യില്‍മൂലധന നിവേശനത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 03 SEP 2019 3:37PM by PIB Thiruvananthpuram

ഐ.ഡി.ബി.ഐ ബാങ്കില്‍ ഗവണ്‍മെന്റിന്റെ 4,557 കോടിരൂപ നിവേശിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


ഇത് ഐ.ഡി.ബി.ഐ ബാങ്കിന് അനുകൂലമായ മാറ്റല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും വീണ്ടും ലാഭത്തിലേക്കും,വായ്പനല്‍കലിലേക്കും എത്തിക്കുന്നതിന് സഹായിക്കും. ഉചിതസമയത്ത് അത് തിരിച്ചുപിടിക്കുന്നതിന് ഗവണ്‍മെന്റിന് സ്വാതന്ത്ര്യം നല്‍കുകയുംചെയ്യും.
പഴയകണക്കുകള്‍ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.ഡി.ബി.ഐ ബാങ്കിന് ഒറ്റതവണ മൂലധന നിവേശനം ആവശ്യമാണ്. ഇപ്പോള്‍തന്നെ അത് വലിയതോതില്‍തീര്‍ത്തുകഴിഞ്ഞിട്ടുണ്ട്,  അറ്റാദായ നിഷ്‌ക്രിയാസ്തി 2018 ജൂണിലെ 18.8% എന്ന ഉയര്‍ന്ന ശതമാനത്തില്‍ നിന്ന് 2019 ജൂണില്‍ 9%ല്‍ എത്തിച്ചിട്ടുണ്ട്. ഈ മൂലധനം ഇതിന്റെഓഹരിപങ്കാളികളില്‍ നിന്നാണ് വരുന്നത്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റേത് (എല്‍.ഐ.സി) 51% ആണ്. അതിന് മുകളില്‍ പോകാന്‍ ഇന്‍ഷ്വറന്‍സ് റഗുലേറ്ററുടെഅനുമതി ഇല്ല. ആവശ്യമായ 9,300 കോടിരൂപ51% (4,743 കോടിരൂപ) എല്‍.ഐ.സി കണ്ടെത്തും. ബാക്കി വരുന്ന 49 ശതമാനംഅഥവാ4,557 കോടിരൂപ ഗവണ്‍മെന്റ് അതിന്റെഓഹരിയായിഒറ്റത്തവണയായി നല്‍കാനാണുദ്ദേശിക്കുന്നത്.
ഈ നിവേശനത്തിന് ശേഷം ഐ.ഡി.ബി.ഐ ബാങ്കിന് അതിന് വേണ്ട മൂലധനം സ്വയം കണ്ടെത്താന്‍ കഴിയുമെന്നുംറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെതെറ്റുതിരുത്തല്‍ കര്‍മ്മപദ്ധതി (പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പി.സി.എ) ചട്ടക്കൂടില്‍ നിന്നും അടുത്തവര്‍ഷം പുറത്തുവരാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ മൂലധന നിവേശനം റീകാപ് ബോണ്ടുകളിലൂടെ, അതായത് ഗവണ്‍മെന്റ് ബാങ്കിലേക്ക് മൂലധനം നിവേശിപ്പിക്കുകയും ബാങ്ക് അതേദിവസം തന്നെ ഗവണ്‍മെന്റില്‍ നിന്ന് റീകാപ്പ് ബോണ്ടുകള്‍ വാങ്ങുകയുംചെയ്യും.രൊക്കം പണമാക്കി മാറ്റുന്നതിലോ, നടപ്പുവര്‍ഷത്തെ ബജറ്റിലോ ഒരു പ്രത്യാഘാതവും ഉണ്ടാകാതെയായിരിക്കും ഇത്.
പശ്ചാത്തലം:
മന്ത്രിസഭയുടെ 2018 ഓഗസ്റ്റിലെ തീരുമാനത്തിനെ തുടര്‍ന്ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ 51% ഓഹരികള്‍ എല്‍.ഐ.സി സമാഹരിച്ചിരുന്നു. ഗവണ്‍മെന്റ്‌പ്രൊമോട്ടറായിതുടരുകയും 46.46% ഓഹരികള്‍ കൈവശം വയ്ക്കുകയുംചെയ്യും.
കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ഐ.ഡി.ബി.ഐ ബാങ്കിന്റെസാമ്പത്തികനില വലിയതോതില്‍മെച്ചപ്പെട്ടിട്ടുണ്ട്.
-കാപ്പിറ്റല്‍റിസ്‌ക് അസറ്റ് റേഷ്യോ (സി.ആര്‍.എ.ആര്‍) 2018 സെപ്റ്റംബര്‍ 30ലെ 6.22%ല്‍ നിന്നും 2019 മാര്‍ച്ച് 31ന് 11.58% മായിമെച്ചപ്പെട്ടു.
-അറ്റാദായ നിഷ്‌ക്രിയാസ്തി അനുപാതം 2018 സെപ്റ്റംബര്‍ 30ലെ 17.3% ല്‍ നിന്നും 2019 മാര്‍ച്ച് 31ന് 10.11%മാക്കി കുറയ്ക്കുകയും പിന്നീട് 2019 ജൂണ്‍ 30ന് അത് 8.02 ശതമാനമാക്കുകയുംചെയ്തു.
-പ്രൊവിഷന്‍ കവറേജ് അനുപാതം (പി.സി.ആര്‍) 2018 സെപ്റ്റംബര്‍ 30ലെ 69%ല്‍ നിന്നും 2019 മാര്‍ച്ച് 31ന് 83% ആയും അതിന് ശേഷം2019 ജൂണ്‍ 30 ന് 88% മായുംമെച്ചപ്പെട്ടു.
-എല്‍.ഐ.സിയുമായുള്ള സംയോജനത്തോടെ 3,184 ശാഖകളിലായിവ്യാപിച്ചുകിടക്കുന്ന 29 കോടി പോളിസി ഉടമകളുടെ അടിത്തറയുണ്ടാക്കാനും 11 ലക്ഷം എല്‍.ഐ.സി ഏജന്റുമാരുമായും 2 ലക്ഷം ജീവനക്കാരുമായുംബന്ധമുണ്ടാക്കാനുമാകും.
-എല്‍.ഐ.സിയുമായുള്ള സംയോജനത്തിലൂടെ 2020 സാമ്പത്തികവര്‍ഷം 500 കോടിരൂപയുടെയൂം 2021 മുതല്‍ 1,000 കോടിരൂപയുടെയും വരുമാനം പ്രതീക്ഷിക്കുന്നു.
-2019 മാര്‍ച്ച് മുതല്‍ 160 കോടിരൂപയുടെ പ്രീമിയത്തോടെ ഇന്‍ഷ്വറന്‍സ് വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു. ഈ ചലനാത്മകത തുടരുകയുംവര്‍ഷത്തെ ആദ്യത്തെ നാലര മാസത്തിനുള്ളില്‍ 250 കോടിരൂപയുടെ പ്രിമീയംശേഖരിക്കുകയുംചെയ്തു. 2019-20 സാമ്പത്തികവര്‍ഷത്തെ ലക്ഷ്യം 2000 കോടിയുടെ പ്രീമിയവും 200 കോടിരൂപയുടെ വരുമാനവുമാണ്.
-എല്‍.ഐ.സി ഏജന്റുമാരുടെശൃംഖലയുടെ സമ്മര്‍ദ്ദത്തിലൂടെ 5,000 കോടിരൂപയുടെ അധിക വ്യാപാരവും ലക്ഷ്യമാക്കുന്നുണ്ട്. (ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പമുതലായ ഇനങ്ങളില്‍.)


ND/MRD



(Release ID: 1584071) Visitor Counter : 98