മന്ത്രിസഭ

മുന്‍കേന്ദ്ര മന്ത്രി ശ്രീമതിസുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അനുശോചിച്ചു

Posted On: 13 AUG 2019 1:49PM by PIB Thiruvananthpuram


 

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 2019 ഓഗസ്റ്റ് 6 നുണ്ടായ മുന്‍ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെദുഃഖകരമായ നിര്യാണത്തില്‍കേന്ദ്രമന്ത്രിസഭ അഗാധമായ ദുഃഖംരേഖപ്പെടുത്തി. അവരുടെവേര്‍പാടോടെ രാജ്യത്തിന് സമുന്നതയായ ഒരു നേതാവിനെയും പ്രമുഖയായ ഒരു പാര്‍ലമെന്റേറിയനേയുമാണ് നഷ്ടപ്പെട്ടത്.

പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം:
''ഹരിയാനയിലെ അംബാലയില്‍ 1952 ഫെബ്രുവരി 14ന് ജനിച്ച ശ്രീമതിസുഷമാ സ്വരാജ്, അംബാല കണ്‍ന്റോണ്‍മെന്റിലെ സനാതന ധര്‍മ്മ കോളജില്‍ നിന്ന് ബിരുദം നേടുകയും ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമം ബിരുദം കരസ്ഥമാക്കുകയുംചെയ്തു.  അവരുടെ ബഹുമാനാര്‍ത്ഥം കാണ്‍പൂരിലെ കാര്‍ഷിക സര്‍വകലാശാല ഡോക്‌ട്രേറ്റ് ബിരുദംനല്‍കി ആദരിക്കുകയുംചെയ്തിട്ടുണ്ട്.  1973ല്‍ അവര്‍ ഇന്ത്യന്‍ സുപ്രീംകോടതിയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.

വളരെചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ അവര്‍ 1977ല്‍, തന്റെ 25-ാമത്തെ വയസില്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍വിജയിക്കുകയും ഹരിയാന സംസ്ഥാന ഗവണ്‍മെന്റില്‍തൊഴില്‍ വകുപ്പ് മന്ത്രിയാകുകയുംചെയ്തിരുന്നു. വീണ്ടും ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ 1987മുതല്‍ 1990 കാലഘട്ടത്തില്‍വിദ്യാഭ്യാസ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിക്കുകയുംചെയ്തു.

1990ല്‍ അവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പതിനൊന്നാമത് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍കേന്ദ്ര മന്ത്രിസഭയില്‍വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിചുമതലയേല്‍ക്കുകയുംചെയ്തു. 1998ല്‍ 12-ാം ലോക്‌സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവര്‍കേന്ദ്ര മന്ത്രിസഭയില്‍വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെചുമതലയും ടെലികമ്മ്യൂണിക്കേഷന്‍സിന്റെ അധികചുമതലയും വഹിച്ചു.  1998 ഒക്‌ടോബറില്‍ അവര്‍ ഡല്‍ഹിയിലെ ആദ്യ വനിതാമുഖ്യമന്ത്രിായി.  അതിന് ശേഷം 2000 ഏപ്രിലില്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി 2000 സെപ്റ്റംബര്‍ മുതല്‍ 2003 ജനുവരി വരെ പ്രവര്‍ത്തിച്ചു. അതിന് ശേഷം ജനുവരി 2003 മുതല്‍ മേയ് 2004 വരെകേന്ദ്ര ആരോഗ്യ സാമൂഹികക്ഷേമവകുപ്പിന്റേയും പാര്‍ലമെന്ററികാര്യവകുപ്പിന്റെയും മന്ത്രിയായും പ്രവര്‍ത്തിച്ചു. 2006ല്‍ അവര്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  2009ല്‍ 15-ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ 2009 ഡിസംബര്‍ മുതല്‍ 2014 മേയ് വരെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു.  2014ല്‍ അവര്‍ 16-ാം ലോക്‌സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2014 മേയ്മുതല്‍ 2019 മേയ് വരെവിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു.

ശ്രീമതിസുഷമാ സ്വരാജിനെ എക്കാലത്തും അവരുടെ പ്രസംഗപാടവത്തിന്റെ പേരിലും അനുകമ്പാപരമായ സമീപനത്തിന്റെ പേരിലുമാണ്ഓര്‍ക്കപ്പെടുന്നത്. സുഷമാസ്വരാജ് വളരെ കഴിവുള്ള ഭരണാധികാരിയും മാനുഷിക മുഖമുള്ള കുലീനമായ  വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരെ പ്രയാസങ്ങളില്‍ സഹായിച്ചതിലൂടെ അവര്‍ എല്ലാവരുടെയുംഹൃദയം കവര്‍ന്നു.  ഈ ഗുണങ്ങള്‍ കൊണ്ട് 2017ല്‍ യുണൈറ്റഡ്‌സ്‌റ്റേറ്റ്‌സിലെ ദിനപത്രമായവാള്‍സ്ട്രീറ്റ്‌ജേര്‍ണല്‍ ഇന്ത്യയുടെ ഏറ്റവുംസ്‌നേഹിക്കപ്പെടുന്ന രാഷ്ട്രീയക്കാരായി അവരെപ്രഖ്യാപിച്ചത്.

ശ്രീമതിസുഷമാ സ്വരാജ് രാജ്യത്തിന് വിവിധ തലങ്ങളില്‍ നല്‍കിയ സേവനങ്ങള്‍ക്ക് മന്ത്രിസഭ അവരെ അഭിനന്ദിക്കുന്നു. കുടുംബാംഗങ്ങളുടെദുഃഖത്തില്‍ ഗവണ്‍മെന്റും രാജ്യമാകെയും പങ്കുചേരുന്നതായും മന്ത്രിസഭായോഗം വ്യക്തമാക്കി.
RS MRD– 467
***



(Release ID: 1581944) Visitor Counter : 103