മന്ത്രിസഭ

മോസ്‌കോയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മധ്യസ്ഥ കാര്യ നിര്‍വ്വഹണ യൂണിറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Posted On: 31 JUL 2019 3:39PM by PIB Thiruvananthpuram

 

റഷ്യയിലെ മോസ്‌കോയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മധ്യസ്ഥ കാര്യ നിര്‍വഹണ യൂണിറ്റ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സാമ്പത്തിക ബാധ്യത:
റഷ്യയിലെ മോസ്‌കോയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മധ്യസ്ഥ കാര്യ നിര്‍വഹണ യൂണിറ്റിന് പ്രതിവര്‍ഷം ശരാശരി 1.50 കോടി രൂപ ശമ്പളം, ഓഫീസ് ചെലവ്, വാടക, നികുതി തുടങ്ങിയ ഇനങ്ങളില്‍ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

വിശദാംശങ്ങള്‍:
ഐ.എസ്.ആര്‍.ഒയുടെ പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി റഷ്യയും മറ്റ് അയല്‍ രാജ്യങ്ങളുമായി വിവിധ വിഷയങ്ങളിലെ സമേയാചിതമായ ഇടപെടലുകള്‍ക്കും കാര്യക്ഷമമായ സാങ്കേതിക ഏകോപനത്തിനും മോസ്‌കോയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മധ്യസ്ഥ കാര്യ നിര്‍വ്വഹണ യൂണിറ്റിലൂടെ കഴിയും. ഗവേഷണ സാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള വികസന വിവരങ്ങളും ഗവേഷകര്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ വ്യവസായങ്ങള്‍ എന്നിവരുമായുള്ള യോഗങ്ങളിലുണ്ടാകുന്ന ഫലങ്ങളും  ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മധ്യസ്ഥ കാര്യ നിര്‍വഹണ യൂണിലേക്ക് ചുമതലപ്പെടുത്തുന്ന മദ്ധ്യസ്ഥകാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കും. അതോടൊപ്പം  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബഹിരാകാശ സാങ്കേതികവിദ്യയിലും ഇന്ത്യന്‍ ബഹിരാകാശകേന്ദ്രം പരിഗണിച്ച് നല്‍കുന്ന വിഷയങ്ങളിലും സഹായിക്കും.

ഗുണഫലങ്ങള്‍:
പരസ്പരം സംയോജിതമായ ഫലങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് റഷ്യയിലേയും മറ്റ് അയല്‍പ്പക്ക രാജ്യങ്ങളിലേയും ബഹിരാകാശ ഏജന്‍സികളും വ്യവസായങ്ങളുമായി സഹകരിക്കാന്‍ കഴിയും.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഗഗന്‍യാന്‍ പരിപാടിയ്ക്ക് ബഹിരാകാശത്ത് ജീവന്റെ നിലനില്‍പ്പിനെ പിന്തുണയ്ക്കുന്നിതുനള്ള ചില പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളും സ്ഥാപനങ്ങളും പ്രത്യേക സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് ആവശ്യമാണ്.
മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന 2022 ഓഗസ്റ്റ് 15ലെ ഗഗന്‍യാന്‍ പദ്ധതിയുടെ സമയക്രമം കണക്കിലെടുത്തുകൊണ്ട് പ്രത്യേക മേഖലകളില്‍ തങ്ങളുടെ സാങ്കേതിക കഴിവുകള്‍ തെളിയിച്ചിട്ടുള്ള അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളുടെ സാങ്കേതിക സഹായം ലഭ്യമാക്കേണ്ടത് വളരെ വിവേകപൂര്‍വ്വമായ നടപടിയാണ്. ബഹിരാകാശ വിപണന രാഷ്ട്രം എന്ന നിലയില്‍ റഷ്യയുമായി അനിവാര്യമായ വിവിധ മേഖലകളില്‍ വ്യാപകമായ സഹകരണമാണ് വിവക്ഷിക്കുന്നത്.

നടപ്പിലാക്കല്‍ തന്ത്രം:
മോസ്‌കോയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐ.എസ്.ആര്‍.ഒ)ത്തിന്റെ സാങ്കേതിക മദ്ധ്യസ്ഥ കാര്യ നിര്‍വഹണ യൂണിറ്റിന്റെ നിയന്ത്രണം '' കൗണ്‍സിലര്‍ (ബഹിരാകാശം)'' ഓണ്‍ ഡെപ്യൂട്ടേഷന്‍ എന്ന് സ്ഥാനപേരില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ചുമതലപ്പെടുത്തുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍/എഞ്ചിനീയര്‍ക്കായിരിക്കും.പ്രാദേശികമായ ഒര സ്റ്റാഫ് സഹായത്തിനുമുണ്ടാകും. അംഗീകരിച്ച് ആറുമാസത്തിനുള്ളില്‍ ഈ പ്രക്രിയകളുടെ ആസൂത്രണം പൂര്‍ത്തിയാക്കണം.

നേട്ടങ്ങള്‍:
ബന്ധപ്പെട്ട രാജ്യങ്ങളിലെ ഗവഷകരും ഗവണ്‍മെന്റ് ഏജന്‍സികളും വ്യവസായങ്ങളുമായുള്ള യോഗത്തിലുണ്ടാകുന്ന ഫലങ്ങളും ഗവേഷണ സാങ്കേതിക മേഖലകളിലെ വികസനം സംബന്ധിച്ച സാങ്കേതിക വിവരങ്ങളും മദ്ധ്യസ്ഥകാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കും. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി പരിപാടികളലേയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പരിഗണിച്ചു നല്‍കുന്ന വിഷയങ്ങളിലേയും സഹകരണത്തിന് വേണ്ട സഹായവും അവര്‍ നല്‍കും.

പശ്ചാത്തലം: 
ബഹിരാകാശ വകുപ്പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്ര സാങ്കേതിക മദ്ധ്യസ്ഥ കാര്യനിര്‍വ്വഹണ യൂണിറ്റുകള്‍ എന്ന പേരില്‍ സാങ്കേതിക മദ്ധ്യസ്ഥ കാര്യനിര്‍വ്വഹണ യൂണിറ്റുകള്‍  യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ വാഷിങ്ടണ്‍, ഫ്രാന്‍സിലെ പാരീസ്, എന്നിവിടങ്ങളില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ഗവണ്‍മെന്റുകളും ബഹിരാകാശ ഏജന്‍സികളുമായി മധ്യസ്ഥകാര്യനിര്‍വഹണം ലക്ഷ്യമാക്കി സ്ഥാപിച്ചിരുന്നു. ബഹിരാകാശയുഗം തുടങ്ങുമ്പോള്‍ മുതല്‍ തന്നെ ഇന്ത്യയും തമ്മില്‍ റഷ്യയും തമ്മിലുള്ള പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്ന് ബഹിരാകാശ സഹകരണമായിരുന്നു. ഇന്ന് ഈ  രണ്ട് കൂട്ടരും ബഹിരാകാശ പരിപാടികളിലെ വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള ആശയവിനിമയം സജീവമായി പിന്തുടരുന്നുമുണ്ട്. റഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം ഇന്ത്യ റഷ്യയ്ക്ക് സമീപമുള്ള രാജ്യങ്ങളുമായി ബഹിരാകാശ സഹകരണവും വ്യാപിപ്പിച്ചിട്ടുമുണ്ട്. ഇത് അന്താരാഷ്ട്ര സാങ്കേതിക സഹകരണത്തിന്റെ തലം വര്‍ദ്ധിപ്പിക്കുന്നതിന് വ്യാപകവും തടസമില്ലാത്തതുമായ സഹകരണവും പരസ്പര പിന്തുണയും ആവശ്യപ്പെടുന്നുണ്ട്.
RS/ND/MRD



(Release ID: 1581045) Visitor Counter : 299