മന്ത്രിസഭ

വൈദ്യശാസ്ത്ര രംഗത്ത്സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം:  ഇന്ത്യ- യുഎസ് കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 17 JUL 2019 4:21PM by PIB Thiruvananthpuram

ഇന്ത്യയുംഅമേരിക്കയും തമ്മില്‍ വൈദ്യശാസ്ത്രരംഗത്തെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണംസംബന്ധിച്ച്ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെഅംഗീകാരം നല്‍കി. റീ ജനറേറ്റീവ്‌വൈദ്യശാസ്ത്ര ശാഖ, ത്രിമാന ബയോ പ്രിന്റിംഗ്, നൂതന സാങ്കേതികവിദ്യകള്‍, ശാസ്ത്രീയ ആശയങ്ങളുടെയുംവിവരങ്ങളുടെയും സാങ്കേതികവിദ്യകളുടെയുംകൈമാറ്റം, ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളുടെ സംയുക്ത വിനിയോഗം എന്നീ മേഖലകളിലെസഹകരണമാണ്കരാറില്‍വ്യവസ്ഥചെയ്യുന്നത്.

പ്രയോജനങ്ങള്‍

സംയുക്ത ഗവേഷണ പദ്ധതികള്‍, പരിശീലന പരിപാടികള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയ്ക്ക് ഈ കരാറിനു കീഴില്‍യോഗ്യരായ എല്ലാശാസ്ത്രജ്ഞര്‍ക്കുംസാങ്കേതികവിദഗ്ധര്‍ക്കും അവസരംലഭിക്കും. കൂടാതെഅക്കാദമികയോഗ്യതയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ പിന്തുണയും നല്‍കും. 

പുതിയ ബൗദ്ധിക സ്വത്ത്, പ്രക്രിയകള്‍, പ്രോട്ടോട്ടൈപ്പുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന്‌റീജനറേറ്റീവ്‌വൈദ്യശാസ്ത്ര ശാഖ, ത്രിമാന ബയോ പ്രിന്റിംഗ് എന്നീ മേഖലകളിലെശാസ്ത്രീയ ഗവേഷണവും സാങ്കേതികവിദ്യാവികസനവും അതിപ്രധാനമാണ്. കരാര്‍ പ്രകാരംഇരുരാജ്യങ്ങളിലെയുംസ്ഥാപനങ്ങള്‍ പൊതുവായി നടത്തുന്ന അക്കാദമിക വിനിമയത്തിലൂടെ നിശ്ചിത പദ്ധതികള്‍ വികസിപ്പിക്കാനാകും. അവയ്ക്ക് അക്കാദമികവും ക്ലിനിക്കലുംവാണിജ്യപരവുമായ ഫലങ്ങള്‍ ഉണ്ടായിരിക്കും.

പ്രസക്ത ഭാഗങ്ങള്‍:

അക്കാദമിക കൂട്ടായ്മയിലൂടെരണ്ട് സ്ഥാപനങ്ങളിലെയും ഗവേഷണവുംവിദ്യാഭ്യാസവുംവികസിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. വിജ്ഞാന സംബന്ധമായകൂട്ടുചേരലിന്റെയുംവിനിമയത്തിന്റെയും പൊതുതാല്‍പര്യ മേഖലകള്‍ രണ്ടിടത്തെയും ലക്ഷ്യങ്ങളില്‍പ്പെടുന്നു.

1. ത്രിമാന ബയോ പ്രിന്റിംഗ് മേഖലയില്‍ ഫാക്കല്‍ട്ടിഅംഗങ്ങളെയും പഠനം, പരിശീലനം, ഗവേഷണംഎന്നിവയ്ക്കായിവിദ്യാര്‍ത്ഥികളെയുംകൈമാറല്‍,
2. സംയുക്ത ഗവേഷണ പദ്ധതികള്‍ നടപ്പാക്കല്‍;

3. വിവരങ്ങളുടെയും അക്കാദമിക പ്രസിദ്ധീകരണങ്ങളുടെയുംകൈമാറ്റം.

പശ്ചാത്തലം: 

ഇന്ത്യാ ഗവണ്‍മെന്റും അമേരിക്കയും തമ്മില്‍ പരസ്പര നേട്ടമുള്ള ശാസ്ത്ര സാങ്കേതികവിദ്യാ മേഖലകളില്‍ ശക്തവുംദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സഹകരണത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റ് നയത്തിന്റെ ഭാഗമായിശാസ്ത്ര സാങ്കേതികവകുപ്പിനു കീഴിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ( എസ്.സി.റ്റി.ഐ.എം.എസ്.റ്റി), നോര്‍ത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ്‌യൂണിവേഴ്‌സിറ്റിഹെല്‍ത്ത് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീജനറേറ്റീവ്‌മെഡിസിനുമായി അക്കാദമിക സഹകരണത്തിനുള്ള കരാറില്‍ഒപ്പുവച്ചിരുന്നു. ശ്രീചിത്രയ്ക്കു വേണ്ടി ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോറും അമേരിക്കന്‍ സ്ഥാപനത്തിനു വേണ്ടിഗവേഷണവിഭാഗത്തിലെചീഫ് സയന്‍സ് ഓഫീസറുംഡീനുമായഗ്രിഗറി ബര്‍ക്ക്, ഡയറക്ടര്‍പ്രൊഫ. ആന്തണി അറ്റാലാ എന്നിവരും 2018 ഡിസംബര്‍ 13നാണ് കരാറില്‍ ഒപ്പുവച്ചത്.


PSR/ND/MRD



(Release ID: 1579275) Visitor Counter : 75