മന്ത്രിസഭ

തൊഴില്‍സുരക്ഷ, ആരോഗ്യവും തൊഴില്‍ അവസ്ഥയും നിയമരൂപീകരണത്തിനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു.പതിമൂന്ന് കേന്ദ്ര നിയമങ്ങള്‍ പുതിയ ബില്ലിന്റെ പരിധിയില്‍.

Posted On: 10 JUL 2019 6:04PM by PIB Thiruvananthpuram

 

കേന്ദ്ര തൊഴില്‍ നിയമത്തിലെ പതിമൂന്ന് പ്രസക്ത ഭാഗങ്ങള്‍ ഏകീകരിക്കുകയും ലളിതവും യുക്തിപൂര്‍വകവുമാക്കിയ ശേഷമാണ് പുതിയ നിയമാവലി തയാറാക്കിയത്.

ഫാക്റ്ററി നിയമം 1948;

ഖനി നിയമം 1952, കപ്പല്‍ശാലാ തൊഴിലാളികളുടെ ( സുരക്ഷയും ആരോഗ്യവും തൊഴില്‍ അവസ്ഥയും) നിയമം 1986;

കെട്ടിട, നിര്‍മാണത്തൊഴിലാളി നിയമം ( തൊഴില്‍ വ്യവസ്ഥയും സേവന സ്ഥിതിയും) നിയമം 1996;

തോട്ടം തൊഴിലാളി നിയമം 1951;

കരാര്‍ തൊഴില്‍ ( വ്യവസ്ഥയും റദ്ദാക്കലും) നിയമം 1970;

അന്തസ്സംസ്ഥാന കുടിയേറ്റ തൊഴിലാളി ( തൊഴില്‍ വ്യവസ്ഥയും സേവന സ്ഥിതിയും) നിയമം 1979;

മാധ്യമ പ്രവര്‍ത്തകരും പത്രസ്ഥാപന തൊഴിലാളികളും ( സേവന സ്ഥിതി) നിയമം 1955;

മാധ്യമ പ്രവര്‍ത്തകര്‍ ( വേതന നിരക്ക് നിശ്ചയിക്കല്‍) നിയമം 1958;

മോട്ടോര്‍ ഗതാഗത തൊഴിലാളി നിയമം 1961;

വില്‍പ്പന പ്രോല്‍സാഹിപ്പിക്കല്‍ തൊഴിലാളികള്‍ ( സേവന സ്ഥിതി) നിയമം 1976;

ബിഡി- സിഗററ്റ് തൊഴിലാളികള്‍ ( തൊഴില്‍ സ്ഥിതി) നിയമം 1976;

സിനിമാ തൊഴിലാളികളും സിനിമാ തിയേറ്റര്‍ തൊഴിലാളികളും നിയമം 1981. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ നിയമങ്ങളെല്ലാം അതിലുള്‍പ്പെടുകയും നിലവിലുള്ളത് റദ്ദാക്കപ്പെടുകയും ചെയ്യും.

നേട്ടങ്ങള്‍

സുരക്ഷയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെട്ട തൊഴില്‍ അവസ്ഥയും തൊഴിലാളികളുടെ നല്ല സ്ഥിതിയുടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും മുന്നുപാധിയാണ്. ആരോഗ്യമുള്ള തൊഴില്‍ സേന കൂടുതല്‍ ഉല്‍പ്പാദനക്ഷമവും അപകടങ്ങളും അനിഷ്ട സംഭവങ്ങളും കുറഞ്ഞതുമായിരിക്കും. അത് തൊഴിലാളികള്‍ക്ക് സാമ്പത്തികമായും കൂടുതല്‍ മെച്ചം നല്‍കും. എല്ലാ തൊഴില്‍ വിഭാഗങ്ങളുടെയും സുരക്ഷയും ആരോഗ്യവും തൊഴില്‍ അവസ്ഥയും  മെച്ചപ്പെടുത്തുന്നതിന്റെ ആത്യന്തിക ലക്ഷ്യത്തിനൊപ്പം പുതിയ നിയമാവലി സുരക്ഷാ സംബന്ധമായ വ്യവസ്ഥകളും ഒരുമിച്ചുകൊണ്ടുവരും. പത്തോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ പ്രധാന സ്ഥാപനങ്ങളിലെയും  ആരോഗ്യം, ക്ഷേമം, തൊഴില്‍ സ്ഥിതി തുടങ്ങിയ ഒമ്പതോളം പ്രധാനപ്പെട്ട ഒമ്പത് വകുപ്പുകള്‍ക്ക് പുതിയ നിയമാവലി കരുത്തേകും.



(Release ID: 1578485) Visitor Counter : 151