മന്ത്രിസഭ

ഇന്ത്യയും, മാലദ്വീപും തമ്മില്‍ ആരോഗ്യരംഗത്തെ ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 03 JUL 2019 4:41PM by PIB Thiruvananthpuram

ആരോഗ്യരംഗത്തെ സഹകരണംസംബന്ധിച്ച്ഇന്ത്യയും, മാലദ്വീപും ഈ മാസം 8 ന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

ധാരണാപത്രംതാഴെപ്പറയുന്ന മേഖലകളിലെസഹകരണംലക്ഷ്യമിടുന്നു :
1.    മെഡിക്കല്‍ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ദ്ധര്‍, ആരോഗ്യരംഗത്തെ മറ്റ് പ്രൊഫഷണലുകള്‍മുതലായവരുടെ പരസ്പര കൈമാറ്റവും പരിശീലനവും
2.    ആരോഗ്യഗവേഷണവികസനം
3.    ഔഷധങ്ങളുടെയും, ഔഷധ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണവും അവ സംബന്ധിച്ച വിവരകൈമാറ്റവും
4.    പകരുന്നവയും, അല്ലാത്തവയുമായരോഗങ്ങള്‍സംബന്ധിച്ച വിവരങ്ങള്‍
5.    ഇ-ഹെല്‍ത്തും, ടെലിമെഡിസിനും
6.    ഇരുകൂട്ടരും ഉഭയസമ്മതപ്രകാരം നിശ്ചയിക്കുന്ന മറ്റ്ഏത്‌മേഖലയിലെയുംസഹകരണം

ധാരണാപത്രത്തിന്റെവിശദാംശങ്ങള്‍ക്ക്‌രൂപം നല്‍കാനും നടത്തിപ്പിന് മേല്‍നോട്ടംവഹിക്കാനുമായിഒരു പ്രവര്‍ത്തന ഗ്രൂപ്പിന് രൂപം നല്‍കും.
ND MRD– 368



(Release ID: 1577059) Visitor Counter : 78