മന്ത്രിസഭ

ആരോഗ്യമേഖലയില്‍ ഇന്ത്യയും കിര്‍ഗിസ്ഥാനുമായി ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭയുടെ അനുമതി

Posted On: 12 JUN 2019 8:10PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കിര്‍ഗിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ ആരോഗ്യ മന്ത്രാലയവും തമ്മില്‍ ആരോഗ്യ മേഖലയില്‍ ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭായോഗം അനുമതി നല്‍കി.

സഹകരണത്തിന്റെ സാധ്യതകള്‍
സഹകരണ പത്രത്തില്‍ താഴേപ്പറയുന്ന മേഖലകള്‍ സഹകരണപരിധിയില്‍ വരുന്നു:-
-ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക.
-സാംക്രമികേതര രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, ആന്റി-മൈക്രോബിയല്‍ റസിസ്റ്റന്‍സ്
-ഹോസ്പിറ്റല്‍ പരിപാലന സംവിധാനത്തിന്റേയും ആരോഗ്യ വിവരവിനിമയ സംവിധാനത്തിശന്റയൂം ആശുപത്രി പരിപാലനത്തിന്റെയൂം വികസനം
-പ്രസവവും കുട്ടികളുടെ ആരോഗ്യവും
-മെഡിക്കല്‍ ഗവേഷകര്‍
-കിഡ്‌നി, കരള്‍, എന്നിവ മാറ്റിവയ്ക്കല്‍, കാര്‍ഡിയോ സര്‍ജറി, ഓങ്കോളജി, ഓര്‍ത്തോപീഡിക്ക്, ട്രോമറ്റോളജി എന്നിവയിലെ പരിചയം കൈമാറുക.
-ആരോഗ്യമേഖലയില്‍ മാനവവിഭവശേഷി മെച്ചപ്പെടുത്തുക.
- ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍ക്കുലേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെയും പരിചയത്തിന്റെയും കൈമാറ്റം.
-മരുന്നു പരീക്ഷണവും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങളും വിവരങ്ങളും പരിചയസമ്പന്നതയും കൈമാറ്റം ചെയ്യുക.
-രോഗങ്ങളുടെ സമഗ്രമായ നിരീക്ഷണം.
-ഫിസീഷ്യന്മാര്‍, നഴ്‌സുമാര്‍, ഐ.ടി. സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ പരിചയസമ്പന്നതയുടെ വിനിമയത്തിന് വേണ്ട സന്ദര്‍ശനങ്ങള്‍ ഒരുക്കുക.
- ഇ-ഹെല്‍ത്തിലുള്ള പരിചയത്തിന്റെ കൈമാറ്റം.
-'ഇന്ത്യാ-കിര്‍ഗിസ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസി'ല്‍ ആരോഗ്യമേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പരിശീലനത്തിനും പ്രൊഫഷണല്‍ വികസനത്തിനും അവസരം ലഭ്യമാക്കുക. ഒപ്പം ഇന്ത്യയില്‍ വീണ്ടും ഇന്റേണ്‍ഷിപ്പും.
-ഹെല്‍ത്ത് ടൂറിസം
-പരസ്‌രം തീരുമാനിക്കുന്ന സഹകരിക്കാവുന്ന മറ്റു മേഖലകളില്‍

നടപ്പാക്കല്‍
സഹകരണത്തിന്റെ വിശദാംങ്ങള്‍ കൂടുതല്‍ വിശദമാക്കാനും ധാരണാപത്രം നടപ്പാക്കുന്നത് നിരീക്ഷിക്കാനുമായി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

 



(Release ID: 1574255) Visitor Counter : 121