സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

സ്ഥിതി വിവരക്കണക്കുകളുടെ പരിഷ്‌ക്കരണവും നിലവിലെ ജി.ഡി.പി പരമ്പരയുമായി ബന്ധപ്പെട്ട വിശദീകരണം

Posted On: 10 JUN 2019 5:19PM by PIB Thiruvananthpuram

കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിന്റെ കീഴില്‍ നടന്നു വരുന്ന സ്ഥിതി വിവരക്കണക്കുകളുടെ പരിഷ്‌കരണവും നിലവിലെ ജി.ഡി.പി പരമ്പരയും സംബന്ധിച്ച ചില മാധ്യമ വാര്‍ത്തകള്‍  മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
സ്ഥിതിവിവരക്കണക്കുകളുടെ പരിഷ്‌കരണം ഒരു തുടര്‍ പ്രക്രിയയാണ്. സമൂഹത്തിന്റെ മാറി വരുന്ന ആവശ്യങ്ങളോടുള്ള പ്രതികരണശേഷി ഉറപ്പുവരുത്താന്‍ ഇത് ആവശ്യവുമാണ്. പ്രസക്തവും ഗുണനിലവാരമുള്ള തുമായ സ്ഥിതി വിവരക്കണക്ക് സമ്പ്രദായം വേണമെന്നത് ഏറെക്കാല മായുള്ള ആവശ്യവുമാണ്.   ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍. സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ സംവിധാനം കൂടുതല്‍ പ്രതികരണാത്മകമായി നിലനില്‍ക്കുന്നതിനായി നിലവിലുള്ള വിഭവങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. വര്‍ദ്ധിച്ചുവരുന്ന        ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ്  അടുത്തിടെ സി.എസ്.ഒയും എന്‍.എസ്.എസ്.ഒയും ലയിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്. രണ്ടു സംവിധാനങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണിത്.  
സേവന മേഖലയുടെ വാര്‍ഷിക സര്‍വ്വേ, നിയമപരമായി രൂപീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക സര്‍വ്വേ, സമയ ഉപയോഗ സര്‍വ്വേ ( ടൈം യൂസ് സര്‍വേ) എല്ലാ സ്ഥാപനങ്ങളുടെയും സാമ്പത്തിക സെന്‍സസ് ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതികള്‍ക്ക് 2018-ല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിനെല്ലാം സാമ്പത്തിക-മനുഷ്യവിഭവശേഷി ആവശ്യമാണ്. അത് ലഭ്യമാകുന്നതിന് സമയവുമെടുക്കും. മാനവവിഭവശേഷിയുടെ അടിയന്തിരാവശ്യങ്ങള്‍ പുറംകരാര്‍ നല്‍കിയോ പുനര്‍വിന്യാസത്തിലൂടെയോ പരിഹരിക്കാന്‍ കഴിയും. പുറംകരാര്‍ നല്‍കിയാല്‍ അത്തരക്കാര്‍ക്ക് നല്ല പരിശീലനം നല്‍കുകയും നിരന്തര നിരീക്ഷണവും വേണ്ടിവരും. ഈ മാതൃകയാണ് സാമ്പത്തിക സെന്‍സസിലും മറ്റ് എന്‍.എസ്.എസ് സര്‍വ്വേകളിലും ഉപയോഗിച്ചുവരുന്നത്. 2013-ലെ സാമ്പത്തിക സെന്‍സസ് വേളയില്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് ഫീല്‍ഡ് സ്റ്റാഫുകളെ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ഫലപ്രഖ്യാപനത്തിന് വലിയ കാലതാമസം ഉണ്ടാക്കി. എന്നാല്‍ 2019-ലെ സാമ്പത്തിക സെന്‍സസില്‍ കേന്ദ്ര സ്ഥിതി വിവരക്കണക്ക് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം ഫീല്‍ഡ് ജോലികള്‍ ഏറ്റെടുക്കുന്ന പ്രത്യേക ഉദ്ദേശ്യ സംവിധാനങ്ങളായ പൊതുസേവന കേന്ദ്രങ്ങളുമായി പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ഗുണനിലവാരമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവയുടെ പ്രവര്‍ത്തനത്തെ ദേശീയ സാമ്പിള്‍ സര്‍വേയുടെ ഉദ്യോഗസ്ഥര്‍, സംസ്ഥാന ഗവണ്‍മെന്റ്, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എന്‍.എസ്.എസില്‍ ഇത്തരത്തില്‍ കര്‍ക്കശമായ നീരീക്ഷണം നടക്കുന്നത് ഇത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ബിസിനസ് രജിസ്റ്ററിന് വേണ്ട മികച്ച ഗുണനിലവാരമുള്ള വിവരങ്ങള്‍ ലഭിക്കും.
വിവരങ്ങളുടെ വര്‍ദ്ധിച്ച ഗുണനിലവാരത്തിനും നിലവിലെ ഡാറ്റാ പ്രോസസിംഗ് ഉദ്യോഗസ്ഥരുടെ മാറ്റിപ്രതിഷ്ഠയ്ക്ക് നല്‍കിയ ഉറപ്പിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ഈ മാധ്യമവാര്‍ത്തകളില്‍ കാണുന്നില്ല. എന്‍.എസ്.എസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ വ്യക്തികളെ അഭിമുഖവും (സി.എ.പി.ഐ) ഇ-ഷെഡ്യൂള്‍ സാങ്കേതികവിദ്യയും സ്വീകരിച്ചതുമൂലം പരമ്പരാഗതമായ ഡാറ്റാ പ്രോസസിംഗിന് പരിവര്‍ത്തനം അനിവാര്യമാണ്. ഇത്തരത്തിലുള്ള സൗകര്യങ്ങളിലുടെ കൂടുതല്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാകും. ഇത്തരം മാറ്റങ്ങള്‍ക്കും ഗുണനിലവാരമുള്ള ഡാറ്റാ പ്രോസസിംഗിനുമായി നിലവിലെ ഡാറ്റാ പ്രോസസിംഗ് ചെയ്യുന്നവരുടെ നൈപുണ്യങ്ങള്‍ പുനക്രമീകരിക്കേണ്ടതുണ്ട്. രൂപപ്പെട്ടതോ, രൂപപ്പെട്ടുവരുന്നതോ ആയ ഭരണപരമായ വിവരങ്ങള്‍ക്ക് അവയുടെ ഗുണനിലവാരവും സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തിലെ ഉപയോഗവും അടിസ്ഥാനമാക്കി ഊന്നല്‍ നല്‍കും.
സ്ഥിതി വിവരക്കണക്കുകളുടെ വിശ്വാസ്യതയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് 2016 മേയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് സ്റ്റാറ്റിസ്റ്റിക്ക് അടിസ്ഥാനതത്വങ്ങള്‍ (എഫ്.പി.ഒ.എസ്-യുണൈറ്റഡ് നേഷന്‍സ് ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫിഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രൊഫഷണലുകളെയും ശാസ്ത്രിയ നിലവാരങ്ങളെയും സ്വീകരിച്ചുകൊണ്ട് ഉചിതവും വിശ്വസനിയവുമായ വിവരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം രൂപീകരിക്കാന്‍ ഗവണ്‍മെന്റ് ബാദ്ധ്യസ്ഥമാണ്. ഇന്ത്യയെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ നിരവധി വിദഗ്ധസമിതികള്‍ രൂപീകരിക്കുകയും അവര്‍ പല ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ തത്വങ്ങളുടെയും ശിപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. മന്ത്രാലയവും ഒരു ദേശീയ ഔദ്യേഗിക സ്റ്റാറ്റിസ്റ്റിക്‌സ് നയത്തിന്റെ കരട് തയാറാക്കി പൊതുസമക്ഷത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിന്മേല്‍ ലഭിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കും.
കേന്ദ്ര സ്ഥിതി വിവരക്കണക്ക് മന്ത്രാലയത്തില്‍ ലഭ്യമായ കൂട്ടുപ്രയത്‌നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ഒരു ഐക്യ എന്‍.എസ്.ഒ എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് 2019 മേയ് 23ലെ ഉത്തരവ്. ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ഓഫ് ഇന്ത്യയുടെയും സെക്രട്ടറിയുടെയും തസ്തികകള്‍ സംയോജിപ്പിച്ചെന്നും മന്ത്രാലയമായിരിക്കും എന്‍.എസ്.ഒയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും ആ ഉത്തരവില്‍ ഗവണ്‍മെന്റ് വ്യക്തമാക്കികൊണ്ട് പുനഃസംഘടനയെ ശരിയായി വ്യക്തമാക്കിയിട്ടുണ്ട്.
എന്‍.എസ്.സിയുടെ ചെയര്‍മാനും അംഗങ്ങളും മുതിര്‍ന്ന പ്രവര്‍ത്തകരായതുകൊണ്ടുതന്നെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തിനെ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ ശിപാര്‍ശകള്‍ക്ക് മന്ത്രാലയും വേണ്ട പരിഗണനയും നല്‍കുന്നുണ്ട്. എന്‍.എസ്.സിയുടെ സ്ഥിതിയും പ്രവര്‍ത്തനവുമൊക്കെ പഴയതുപോലെ തുടരും. അതോടൊപ്പം എന്‍.എസ്.സിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും എം.ഒ.എസ്.പി.ഐയും ബന്ധപ്പെട്ട വകുപ്പുകളും സംസ്ഥാനഗവണ്‍മെന്റുകളും ഉള്‍പ്പെടുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തിന് ഒരു സമഗ്രമായ നേതൃത്വം നല്‍കുന്നതിനുമായി ഒരു നിയമപരമായ ചട്ടക്കൂടിനുള്ള പ്രയത്‌നങ്ങളും നടക്കുന്നുണ്ട്
ജി.ഡി.പി ശൃംഖലയുമായി ബന്ധപ്പെട്ട മന്ത്രാലയം ഇതിനകം നിരവധി വിശദീകരണ കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ രീതിശാസ്ത്രവും മറ്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പൊതുസമക്ഷത്തില്‍ ലഭ്യവുമാണ്. ഇവയെ സൂക്ഷ്മതലത്തില്‍ പരിശോധിച്ചപ്പോള്‍ ആരും ജി.ഡി.പി വിലയിരുത്തലില്‍ നഷ്ടപ്പെട്ടുപോയിട്ടില്ലെന്നും എല്ലാ കമ്പനികളും തങ്ങളുടെ നിയമപരമായ ഓണ്‍ലൈന്‍ റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തെറ്റായ വര്‍ഗ്ഗീകരണം വന്നത് കമ്പനികള്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പറഞ്ഞിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറുമ്പോഴും ദേശീയ വ്യവസായ വര്‍ഗ്ഗീയകരണ കോഡിലുള്ള കോര്‍പ്പറേറ്റ് തിരിച്ചറിയല്‍ സഖ്യ(സി.ഐ.എന്‍)യില്‍ മാറ്റം വരുത്താത്തതാണ് കാരണം. മന്ത്രാലയം വാര്‍ഷിക സര്‍വേ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അത് രീതിശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.  ജി.ഡി.പി ശൃംഖല പുതിയ അടിത്തറയിലേക്ക് പരിഷ്‌ക്കരിക്കുമ്പോഴും ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കും.
അപൂര്‍ണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജി.ഡി.പി വിലയിരുത്തല്‍ എന്നത് സങ്കീര്‍ണ്ണതമായ ഒരു പ്രയത്‌നമാണ്. അതുകൊണ്ടുതന്നെ വിഷയവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി ഈ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കികൊണ്ടുള്ള രീതിശാസ്ത്രത്തിന് രൂപം നല്‍കേണ്ടതുണ്ട്. നിലവിലെ ജി.ഡി.പി പരമ്പരയെ വിമര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും വാസ്തവത്തില്‍ 2011-12ലെ അടിസ്ഥാന പരിഷ്‌ക്കരണ രീതിശാസ്ത്രത്തിന് രൂപം നല്‍കിയ വിവിധ കമ്മിറ്റികളിലെ അംഗങ്ങളായിരുന്നവരാണ്. ലഭ്യമായ വിവരങ്ങളും രീതിശാസ്ത്ര വസ്തുകളും പരിഗണിച്ചുകൊണ്ട് ഈ കമ്മിറ്റികളുടെ തീരുമാനങ്ങള്‍ ഐകകണേ്ഠ്യനയും യോജിച്ചതുമായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി വിദഗ്ധരെ മന്ത്രാലയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുകയും അത് വലിയതോതില്‍ ഗുണം ചെയ്തിട്ടുമുണ്ട്. ഇതിന് പുറമെ അന്താരാഷ്ട്ര നാണയനിധിയുടെ സ്‌പെഷ്യല്‍ ഡാറ്റാ ഡിസിമിനേഷന്‍ സ്റ്റാന്‍ഡാര്‍ഡി(എസ്.ഡി.ഡി.എസ്) ന്റെ വരിക്കാരുമാണ് ഇന്ത്യ. ഇരട്ട നാണയപെരുപ്പം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്  പ്രയോഗിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള ഇരട്ട നാണയപ്പെരുപ്പം അംഗീകരിച്ചുകൊണ്ട് വിവിധ എഴുത്തുകാര്‍ എത്തിച്ചേര്‍ന്ന വ്യത്യസ്തമായ നിഗമനങ്ങളില്‍ നിന്നായിരിക്കും ഈ മാധ്യമ വാര്‍ത്തകള്‍ വാസ്തവത്തില്‍ പിറവിയെടുത്തിരിക്കുക. അത്തരം വീക്ഷണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അക്കൗണ്ട് കമ്മിറ്റി ഓണ്‍ നാഷണല്‍ അക്കൗണ്ടസ് സ്റ്റാറ്റിസ്റ്റിക്‌സ് (എ.സി.എന്‍.എ.എസ്) നിലവിലെ സാഹചര്യത്തില്‍ ഇരട്ട നാണയപെരുപ്പം ഉപയോഗിക്കുന്നതിനോട് യോജിക്കാത്തത്. പ്രൊഡ്യൂസേഴ്‌സ് പ്രൈസ് ഇന്‍ഡക്‌സ് (പി.പി.ഐ) ഉള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഇരട്ട നാണയപ്പെരുപ്പം ഉപയോഗിക്കുന്നത്.  പി.പി.ഐ തീരുമാനിക്കുന്നതിനുള്ള രീതിശാസ്ത്രത്തിനായി കേന്ദ്ര സ്ഥിതി വിവരക്കണക്ക് മന്ത്രാലയം, വാണിജ്യമന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.
ഭരണസ്രോതസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ജി.ഡി.പി വിലയിരുത്തലിന്റെ പുനക്രമീകരണം നടത്തുന്നത്. ഈ മെച്ചപ്പെടല്‍ രേഖയാക്കി സൂക്ഷിക്കുകയും ചെയ്യും. ആദ്യം ലഭിക്കുന്ന വിവരങ്ങള്‍ വളരെ യാഥാസ്ഥിതകമായിരിക്കും. പിന്നീട് സൂക്ഷമതലത്തിലുള്ള വിവരസ്രോതസ് ഏജന്‍സികളുടെ വിശകലനത്തിലൂടെ അവയില്‍ മാറ്റങ്ങളുണ്ടാകും. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ ഒരു ദേശീയ ഡാറ്റാ വെയര്‍ഹൗസ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശവും മന്ത്രാലയത്തിനുണ്ട്. സൂക്ഷ്മതലത്തിലുള്ള  സാമ്പത്തിക സംഗ്രഹത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബിഗ് ഡാറ്റാ അനലിറ്റക്കല്‍ ടൂള്‍സിന്റെ ഉപയോഗത്തിന് സാങ്കേതിവിദ്യ പ്രയോഗിക്കാം. ഈ മാറ്റങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിലെ പരിമിതികള്‍ എല്ലാവരും മനസിലാക്കണം. ഈ പരിഷ്‌ക്കാരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍  പുതിയ വിവരങ്ങളും സര്‍വേ ഫലങ്ങളും മാറ്റമില്ലാതെ ഉപയോഗിക്കുമെന്നും പഴയ രീതി പുതിയതിനെക്കാള്‍ നല്ലതാണെന്ന് പറയുന്നത് ശരിയല്ലെന്നും മനസിലാക്കണം. മന്ത്രാലയം ഏറ്റെടുത്തിട്ടുള്ള ഈ പരിഷ്‌ക്കരണ നടപടികള്‍ കൂടുതല്‍ മെച്ചപ്പെട്ട വിവരശേഖരവും മികച്ച വിലയിരുത്തലുകളും ലഭ്യമാക്കുന്നതിന് സഹായിക്കുകയും എ.സി.എന്‍.എ.എസിലെ അടിസ്ഥാന വര്‍ഷ പുനക്രമീകരണത്തില്‍ അവതരിപ്പിക്കുകയും ചെയ്യും.
വാര്‍ഷിക സര്‍വ്വേയില്‍ അനൗദ്യോഗിക വ്യവസായ മേഖല ഔദ്യോഗിക വ്യവസായമേഖലയ്‌ക്കൊപ്പം വളരുന്നുവെന്ന് പറയുന്നത് നിലവിലെ ജി.ഡി.പി ശൃംഖല സംബന്ധിച്ച തെറ്റിദ്ധാരണമൂലമാണ്. ഇത് എ.സ്.ഐയിലെ ഔചിത്യപൂര്‍വമായ സംരംഭങ്ങള്‍ക്കാണ്. അനൗപചാരിക/അസംഘടിത ഉല്‍പ്പാദനമേഖലകളിലെ അളവുകോല്‍ വിലയിരുത്തുന്നതിനുള്ളതാണ്, അല്ലാതെ എ.എസ്.ഐയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയല്ല. എല്ലാത്തിനുമുപരിയായി കൊടുത്തുതീര്‍ത്ത മൂലധനാടിസ്ഥാനത്തിലുള്ള അളവിനായി മന്ത്രാലയം ഇപ്പോള്‍ വലിയ എം.സി.എ ഡാറ്റാബേസ് ആണ് ഉപയോഗിക്കുന്നത്. മുന്‍കാല ജി.ഡി.പി ശൃംഖലയില്‍ ആര്‍.ബി.ഐ അവലോകനം ചെയ്ത 2,500 കോര്‍പ്പറേറ്റുകളുടേതാണ് ഉപയോഗിച്ചിരുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം സ്വതന്ത്രവും സ്വയഭരണാധികാരവുമായ ഒരു പരിസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നുള്ള സ്വാധിനം എന്നത് വെറും ഭാവനയും അനാവശ്യവുമാണ്. വിവിധതരം സ്റ്റാറ്റിസ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങളേയും നടപടിക്രമങ്ങളെയും സംബന്ധിച്ച് ഉപയോക്താവിനെ തുടര്‍ന്നും പഠിപ്പിക്കുന്നതിനാണ് മന്ത്രാലയം പ്രയത്‌നിക്കുന്നത്. അത് പൊതുനന്മയ്ക്ക് അനിവാര്യവുമാണ്. ഈ ദിശയില്‍ ശേഖരിച്ച എല്ലാ പ്രാഥമിക വിവരങ്ങളും പൊതുജനങ്ങള്‍ക്ക് സൗന്യമായി മന്ത്രാലയും ലഭ്യമാക്കുന്നുണ്ട്. ബാഹ്യമായ രണ്ടാംഘട്ട വിവരങ്ങളും ഭരണപരമായ വിവരശേഖരണവും വിവിധ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ  ഗവേഷകര്‍ക്ക് അവയുടെ ബന്ധപ്പെട്ട സൂക്ഷിപ്പ് ഏജന്‍സികളെ കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിക്കാം.
 



(Release ID: 1573934) Visitor Counter : 160