പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മോദിക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 24 MAY 2019 12:10PM by PIB Thiruvananthpuram

ലോക സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. സ്‌കോട്ട് മോറിസ്സണ്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.ഓസ്‌ട്രേലിയുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതില്‍ ഇന്ത്യവമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന്  പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഇന്ത്യയും ആസ്‌ട്രേലിയയും ഒരേപോലെ ശക്തവും ഊര്‍ജ്ജസ്വലതയുമുള്ള ജനാധിപത്യരാഷ്ട്രങ്ങളാണ്. സാമ്പത്തിക ഇടപാടുകള്‍ വികസിപ്പിക്കുന്നതിലൂടെയും, ഉന്നതതല സമ്പര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ കൂട്ടുകെട്ടിലൂടെയും നമ്മുടെ ബന്ധങ്ങളിലെ ഗതിവേഗം കൂടുതല്‍ ശക്തമായി തുടരുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ തന്റെ ലിബറല്‍ ദേശീയ സഖ്യ കക്ഷിയെ വിജയത്തിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി ശ്രീ. മോറിസ്സണെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ശ്രീ. മോറിസ്സണുള്ള ക്ഷണം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ND/MRD



(Release ID: 1572585) Visitor Counter : 75