മന്ത്രിസഭ

വിമുക്തഭടന്മാര്‍ക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇ.സി.എച്ച്.എസ്) രണ്ടാം ലോകമഹായുദ്ധ ഭടന്മാര്‍ക്കും,


എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (ഇ.സി.ഒമാര്‍), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും
(എസ്.എസ്.സി.ഒമാര്‍) കാലാവധിക്ക് മുമ്പ് പിരിഞ്ഞവര്‍ക്കുംബാധകമാക്കാന്‍ മന്ത്രിസഭയുടെ
അംഗീകാരം
40,000 ലധികം പേര്‍ക്ക് ഗുണമുണ്ടാകും.

Posted On: 07 MAR 2019 2:18PM by PIB Thiruvananthpuram

    വിമുക്തഭടന്മാര്‍ക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇ.സി.എച്ച്.എസ്) രണ്ടാം ലോകമഹായുദ്ധ ഭടന്മാര്‍ക്കും, എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (ഇ.സി.ഒമാര്‍), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (എസ്.എസ്.സി.ഒമാര്‍) കാലവധിക്ക് മുമ്പ് പിരിഞ്ഞവര്‍ക്കും ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
    ഇതിന്റെ ഫലമായി ഇതുവരെ ഇ.സി.എച്ച്.എസിന്റെ പരിധയില്‍ ഉള്‍പ്പെടാതിരുന്ന 43,000 ലധികം പേര്‍ക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഇ.സി.എച്ച്.എസ് സൗകര്യത്തിന്റെ കീഴില്‍ 425 ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകള്‍, എംപാനല്‍ ചെയ്തിട്ടുള്ള 25,000 ലധികം വരുന്ന സ്വകാര്യ ആശുപത്രികള്‍, രാജ്യത്തുടനീളമുള്ള എല്ലാ ഗവണ്‍മെന്റ് ആശുപത്രികള്‍ എന്നിവയടങ്ങുന്ന ശൃംഖലയില്‍ നിന്ന് പണമില്ലാത്ത മെഡിക്കല്‍ പരിരക്ഷ ലഭിക്കും.
    പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തില്‍ ഇ.സി.എച്ച്.എസ്സില്‍ ചേരുന്നതിന് യുദ്ധ-വിധവകളെ ഒറ്റത്തവണ സംഭാവനയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
    2003-ല്‍ എന്‍.ഡി.എ ഗവണ്‍മെന്റ് ആരംഭിച്ച ഇ.സി.എച്ച്.എസ്സിലൂടെ 54 ലക്ഷം വിമുക്തഭടന്മാരായ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, മറ്റ് ചില വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള മെഡിക്കല്‍ പരിരക്ഷ ലഭ്യമാക്കുന്നുണ്ട്.
വിമുക്തഭന്മാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികള്‍:
    അധികാരത്തിലെത്തിയ ആദ്യദിവസം മുതല്‍ തന്നെ രാജ്യത്തിന് വേണ്ടി വിലമതിക്കാനാകാത്ത സേവനം നടത്തിയ നമ്മുടെ ധീരരായ വിമുക്തഭടന്മാരുടെ ക്ഷേമത്തിന് വേണ്ടി ഗവണ്‍മെന്റ് പ്രത്യേക താല്‍പര്യമെടുത്ത് സ്വീകരിച്ച  നയങ്ങളില്‍ മറ്റൊരു നാഴികകല്ലാണ് ഇന്നത്തെ ഈ തീരുമാനം.  
    നാലുപതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന വിമുക്തഭടന്മാര്‍ക്ക് വേണ്ടിയുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിന്റെ ഫലമായി 20ലക്ഷത്തിലേറെ വിമുക്തഭടന്മാര്‍ക്ക് ഇന്ന് 35,000 കോടിയിലേറെ രൂപ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നുണ്ട്. പെന്‍ഷന്‍ 40% വര്‍ദ്ധിപ്പിച്ചു, കാലാവധിക്ക് മുമ്പേ വിരമിച്ചവര്‍ക്ക് അംഗപരിമിത പെന്‍ഷന്‍, യഥാര്‍ത്ഥ നിയന്ത്രണരേഖ, നിയന്ത്രണ രേഖ, അന്താരാഷ്ട്ര അതിര്‍ത്തി എന്നിവിടങ്ങളിലുള്ളവര്‍ക്ക് യുദ്ധ അപകട നഷ്ടപരിഹാര പ്രയോഗക്ഷമതക്ക് അര്‍ഹത, പുതുതായി രൂപം നല്‍കിയ ആര്‍മി കാഷ്വാലിറ്റി ക്ഷേമനിധിയിലൂടെ സൈനികരുടെ പരമത്യാഗത്തിന് സാമ്പത്തിക സഹായം, എക്‌സ്-ഗ്രേഷ്യാ, അഡ്‌ഹോക്ക് അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ചു, ഇതിനകംവിരമിച്ച 30,000 ലധികം സൈനികര്‍ക്ക് 36 തൊഴിലുകളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കി.
SU MRD- 188
***



(Release ID: 1568154) Visitor Counter : 58