മന്ത്രിസഭ

ഛത്തീസ്ഗഢിലെ പട്ടികവര്‍ഗ പട്ടികയുടെ പരിഷ്‌ക്കരണത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 13 FEB 2019 9:14PM by PIB Thiruvananthpuram

ഛത്തീസ്ഗഢിലെ പട്ടികവര്‍ഗങ്ങളുടെ പട്ടികയില്‍ പരിഷ്‌ക്കരണം വരുത്താന്‍ ഭരണഘടനയില്‍ (പട്ടിക ജാതിയും പട്ടിവര്‍ഗവും) ഔദ്യോഗിക

ഭേദഗതിക്കായുള്ള ഓര്‍ഡര്‍ (ഭേദഗതി) ബില്‍ 2016നുള്ള നിര്‍ദേശമടങ്ങിയ മന്ത്രിസഭാ കുറിപ്പിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ

അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഛത്തീസ്ഗഢിലെ പട്ടികവര്‍ഗത്തിന്റെ പട്ടികയില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തും:-
1. അഞ്ചാമതായി രേഖപ്പെടുത്തിയിരിക്കുന്ന (എന്‍ട്രി 5) 'ഭാരിയഭൂമിയ' എതിന് ശേഷം 'ഭുനിയ, ഭുയിയാന്‍, ഭുയാന്‍' എന്നീ തുടര്‍ന്നു് പറയുന്നതുകൂടി

ചേര്‍ക്കണം.
2. പതിനാലാമതായി (എന്‍ട്രി 14) രേഖപ്പെടുത്തിയിരിക്കുന്നിടത്ത് തുടര്‍ന്നു പറയുന്നതുകൂടി കൂട്ടിച്ചേര്‍ക്കണം; അതായത് '' 14 ധാന്‍വര്‍, നാനുഹാര്‍,

ധാനുവാര്‍.''
3. 32-ാമതായും 33-ാമതായും ചേര്‍ത്തിരിക്കുന്നിടത്ത് താഴെപ്പറയുന്നവ കൂടി കൂട്ടിച്ചേര്‍ക്കണം; അതായത്
''32. നാഗേസിയ, നാഗാസിയ, കിസാന്‍ 33. ഓറോ, ധാനകാ, ധാന്‍ഗാഡ്''.
4) ''41 സാവാര്‍, സാവാര, സൗണാര്‍, സനോറ.''
43 42-ാമത്തെ കൂട്ടിച്ചേര്‍ക്കലിന് ശേഷം താഴെപ്പറയുന്നവകൂടി കൂട്ടിച്ചേര്‍ക്കണം-''43 ബിഞ്ചാ.''
ഈ നിയമത്തെ ഭരണഘടനാ (പട്ടികജാതിയും പട്ടികവര്‍ഗവും) ഓര്‍ഡര്‍ (ദേദഗതി) ബില്‍ 2019 എന്നു് വിളിക്കാം. ഈ ബില്‍ നിയമമായിക്കഴിഞ്ഞാല്‍

ഛത്തീസ്ഗഢിലെ പരിഷ്‌ക്കരിച്ച പട്ടികവര്‍ഗ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സമുദായങ്ങള്‍ക്കും ഗവണ്‍മെന്റിന്റെ നിലവിലുള്ള

പദ്ധതികളില്‍ പട്ടികവര്‍ഗങ്ങള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിട്ടുളളവയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, നാഷണല്‍

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഫെല്ലോഷിപ്പ്, ഏറ്റവും മുന്തിയ നിലവാരമുള്ള വിദ്യാഭ്യാസം, ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന

കോര്‍പ്പറേഷനില്‍ നിന്ന് ഇളവുകളുള്ള വായ്പകള്‍, പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍ എന്നിവയാണ്

ഇത്തരത്തിലുള്ള ചില മുഖ്യമായ പദ്ധതികള്‍. മുകളില്‍ പറഞ്ഞതിന് പുറമെ ഗവണ്‍മെന്റ് നയങ്ങള്‍ക്കടിസ്ഥാനമായി സര്‍വീസുകളിലും വിദ്യഭ്യാസ

സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണത്തിനും ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
***

 



(Release ID: 1564606) Visitor Counter : 94