Posted On:
06 FEB 2019 9:51PM by PIB Thiruvananthpuram
മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടെ 2018 ഡിസംബര്‍ 17ന് കേന്ദ്ര കൃഷി-വനംവകുപ്പ് മന്ത്രാലയവും മാലിദ്വീപിന്റെ മല്‍സ്യബന്ധന-ആഴക്കടല്‍ വിഭവ, കാര്‍ഷിക മന്ത്രാലയവും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം കേന്ദ്രമന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു.
കാര്‍ഷിക വ്യവസായം, സംയോജിത കാര്‍ഷികസമ്പ്രദായം, ജലസേചനം, മെച്ചപ്പെട്ട വിത്തുകള്‍, മണ്ണിന്റെ മേന്മ നിലനിര്‍ത്തല്‍, ഗവേഷണം, പ്രാദേശിക അഗ്രിബിസിനസിന്റെ ശേഷി വികസിപ്പിക്കല്‍, ഭക്ഷ്യസുരക്ഷ, പോഷണം എന്നീ മേഖലകളില്‍ സംരംഭകരുടെ അറിവു വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാനം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കാര്‍ഷികരീതി വികസിപ്പിക്കല്‍, കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ പരീക്ഷിക്കാന്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരിക്കാന്‍ ഉതകുന്നതാണു ധാരണാപത്രം.
സഹകരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കാനും തീരുമാനിക്കപ്പെടുന്ന നിര്‍ദിഷ്ട ചുമതലകള്‍ നടപ്പാക്കാനും രൂപരേഖ തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനെ രേഖപ്പെടുത്താനും സംയുക്ത പ്രവര്‍ത്തക സംഘം രൂപികരിക്കാന്‍ വ്യവസ്ഥയുണ്ട്.