മന്ത്രിസഭ

വിനോദസഞ്ചാര രംഗത്ത് ഇന്ത്യ - റൊമേനിയ സഹകരണം

Posted On: 10 OCT 2018 1:36PM by PIB Thiruvananthpuram

 


വിനോദസഞ്ചാര രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യയും റൊമേനിയയും തമ്മില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇന്ത്യയുടെ ഉപരാഷ്ട്രപതി 2018 സെപ്റ്റംബറില്‍ റൊമേനിയ സന്ദര്‍ശിച്ച വേളയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. 

ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ് :
Ø    ടൂറിസം രംഗത്ത് ഉഭയകക്ഷി സഹകരണം വിപുലീകരിക്കല്‍
Ø    വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വിവരങ്ങളും കണക്കുകളും കൈമാറല്‍, രണ്ടു രാജ്യങ്ങളിലേയും ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കല്‍.
Ø    ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിക്ഷേപം ഇറക്കല്‍
Ø    ടൂര്‍ ഓപ്പറേറ്റര്‍മാര്‍ / മാധ്യമ പ്രവര്‍ത്തകര്‍ / അഭിപ്രായ രൂപീകരണം നടത്തുന്നവര്‍ മുതലായവരുടെ പരസ്പര വിനിമയ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍.
Ø    ടൂറിസം പ്രചാരണം, വിപണനം, ലക്ഷ്യസ്ഥാനം വികസിപ്പിക്കല്‍, കൈകാര്യകര്‍തൃത്വം എന്നിവയിലെ അനുഭവങ്ങള്‍ പരസ്പരം കൈമാറല്‍.
Ø    രണ്ടു രാജ്യങ്ങളെയും ആകര്‍ഷക വിനോദ സഞ്ചാര ലക്ഷ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിക്കാട്ടുന്നതിന് ചലച്ചിത്ര ടൂറിസത്തിലൂടെ ഉഭയകക്ഷിസഹകരണം പ്രോത്സാഹിപ്പിക്കല്‍.
Ø    സുരക്ഷിതവും സുസ്ഥിരവും യോഗ്യവുമായ ടൂറിസം പ്രോത്സാഹിപ്പിക്കല്‍.
Ø    ഇരു രാജ്യങ്ങള്‍ക്കിടയിലെ വിനോദസഞ്ചാരികളുടെ നീക്കം സുഗമമാക്കല്‍

ഒട്ടേറെ വിനോദസഞ്ചാര സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യയ്ക്ക് റൊമേനിയ. (2017-ല്‍ റൊമേനിയയില്‍ നിന്നുള്ള ഏകദേശം 11844 വിനോദസഞ്ചാരികളെ ഇന്ത്യ സ്വീകരിച്ചു.) ഈ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നതിലൂടെ സാധിക്കും.

പശ്ചാത്തലം : 
ഇന്ത്യയ്ക്കും റൊമേനിയയ്ക്കും ഇടയില്‍ നീണ്ട നാളത്തെ സാമ്പത്തിക ബന്ധങ്ങളും, കരുത്തുറ്റ നയതന്ത്രബന്ധവുമാണുള്ളത്. ഇപ്പോള്‍ ടൂറിസം രംഗത്തേക്ക് സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിലെയും റൊമേനിയയിലെയും ടൂറിസം മന്ത്രാലയങ്ങളാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചിട്ടുള്ളത്.

ND/MRD 



(Release ID: 1549339) Visitor Counter : 122